ഡാളസ്സിൽ  ദേശീയ വടംവലി മത്സരം ഇന്ന് (ശനിയാഴ്ച)

JUNE 22, 2024, 10:48 AM

ഡാളസ്: ഡാളസ്സിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെന്റർ സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ വടംവലി മത്സരം ശനിയാഴ്ച രാവിലെ 10  മണിക്കു ആരംഭിക്കും.

1976 ആരംഭിച്ച കേരള അസോസിയേഷൻ ആദ്യമായാണ് ഒരു നാഷണൽ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ജൂൺ 22-ാം തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ആവേശകരമായ മത്സരം നടക്കുന്നത്.

ഗാർലാൻഡ് സിറ്റിയിലുള്ള സെന്റ് തോമസ് കാത്തലിക്ക് ചർച്ച് പാർക്കിംഗ് ലോട്ടിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നതെന്നും പുരുഷന്മാരുടെ 9 ടീമുകളും വനിതകളുടെ മൂന്ന് ടീമുകളുമാണ് മാറ്റുരയ്ക്കുന്നത് ന്യൂയോർക്ക്, ഷിക്കാഗോ തുടങ്ങി മറ്റു പല സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കെടുക്കുന്നത് പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) പറഞ്ഞു.

vachakam
vachakam
vachakam

ചെണ്ടമേളവും ബൈക്ക് റാലിയും ഫുഡ് കോർട്ടുകളും കലാപരിപാടികളും ചേർന്നുള്ള ഒരു മുഴുനീള മാമാങ്കമാണ് അരങ്ങേറുന്നത്. മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളറും രണ്ടാം സമ്മാനമായി 2000 ഡോളറും മൂന്നാം സമ്മാനമായി 1000 ഡോളറും നാലാം സമ്മാനമായി 500 ഡോളറും ലഭിക്കും.

ഷിജു എബ്രഹാം (ഐ.സി.ഇ.സി പ്രസിഡന്റ്), സെക്രട്ടറി മഞ്ജിത് കൈനിക്കര എല്ലാവരെയും വടംവലി മാമാങ്കത്തിലേക്ക് ക്ഷണിച്ചു.

പി.പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam