ലാനയുടെ (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) ഈ വർഷത്തെ ത്വിദിന റീജിയണൽ സമ്മേളനം 2026 സെപ്തംബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
മലയാള സാഹിത്യത്തിലെ പ്രശസ്തനായ കഥാകാരൻ സക്കറിയ, നോവലിസ്റ്റും കഥാകാരനുമായ വി. ജെ. ജയിംസ് തുടങ്ങിയവർ വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നു. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് എഴുത്തിനേയും വായനയേയും കുറിച്ച് ചർച്ച ചെയ്യാനും ഈ പ്രശസ്തരായ എഴുത്തുകാരോട് സാഹിത്യത്തേക്കുറിച്ച് സംവേദിക്കാനുമുള്ള സുവർണ്ണാവസരം ഉണ്ടായിരിക്കും.
ഈ സമ്മേളനത്തിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ സാഹിത്യ തൽപ്പരരേയും ക്ഷണിക്കുന്നതായി സംഘാടകർ പറഞ്ഞു.
പങ്കെടുക്കാനായി മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ലാനയുടെ വെബ്‌സൈറ്റായ lanalit.org യിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കും.
വേണുഗോപാൽ കൊക്കോടൻ ചെയർമാനായും ഷിനോ കുര്യൻ കൺവീനറുമായുള്ള വിപുലമായ കമ്മിറ്റി ക്രമീകരണങ്ങൾ നടത്തി വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് സാമൂവൽ യോഹന്നാൻ (ലാന പ്രസിഡന്റ് 214-435-0124), നിർമല ജോസഫ് (ലാന സെക്രട്ടറി 347-204-0062) , വേണുഗോപാൽ കൊക്കോടൻ (ചെയർമാൻ 850-339-7104), ഷിനോ കുര്യൻ (കൺവീനർ 540-692-2300), ലാനാ ഭാരവാഹികൾ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ബാജി ഓടംവേലി, ഡാളസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
