'ക്‌നാനായ സംഗമം 2024' കുറിയാക്കോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും

JUNE 14, 2024, 8:39 PM

ജൂലൈ 18, 19, 20, 21 തിയതികളിൽ ഡാളസ്സ് ഫ്രിസ്‌കോയിൽ സ്ഥിതി ചെയ്യുന്ന എംബസി സൂട്ട്‌സിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന ക്‌നാനായ സംഗമത്തിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തലേയ്ക്ക്. ജൂൺ 10 -ാം തിയതി രജിസ്‌ട്രേഷൻ ക്ലോസ് ചെയ്തുവെങ്കിലും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്യുവാൻ മുൻപോട്ട് വന്നുകൊണ്ടിരിക്കുന്നു.

പ്രസ്തുത സംഗമത്തിൽ ക്‌നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് മെത്രാപ്പൊലീത്ത മുഖ്യ അതിഥിയായിരിക്കും. കൂടാതെ സമുദായ സെക്രട്ടറി ടി.ഒ. എബ്രഹാം തോട്ടത്തിൽ, ക്‌നാനായ കമ്മിറ്റി അംഗങ്ങളായ റ്റിജു എബ്രഹാം തോട്ടുപുറത്ത്, സാബു കണ്ണാട്ടിപ്പുഴ, തോമസുകുട്ടി തേവരുമുറിയിൽ എന്നിവർ പങ്കെടുക്കും. കലാകായിക മത്സരങ്ങൾ അണിനിരത്തി കൊണ്ട് ഉജ്ജ്വലമായ പരിപാടികൾ ഇതിന്റെ അണിയറ പ്രവർത്തകർ ക്രമീകരിച്ചു കൊണ്ടിരിയ്ക്കുകയാണ്.

പ്രസ്തുത സമ്മേളനത്തനോടനുബന്ധിച്ച് നോർത്ത് അമേരിക്കയിലെ എല്ലാ ക്‌നാനായ പള്ളികളുടെയും ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വർണ്ണശബളമാർന്ന ഘോഷയാത്ര ഉണ്ടായിരിക്കുന്നതാണ്.

vachakam
vachakam
vachakam

ചെണ്ടമേളം, പുരാതനപ്പാട്ട്, ആരാധന ഗീതം, പരിശമുട്ട്, മിസ്റ്റർ & മിസ്സ് ക്‌നാനായ, ക്‌നാനായ മങ്ക & മന്നൻ, ക്‌നാനായ പ്രിൻസ് & പ്രിൻസസ്, ഡാൻസ് സ്‌കിറ്റ്‌സ്്, സോക്കർ, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ബാറ്റ്മിന്റൺ, വടംവലി എന്നിങ്ങനെ നിരവധി മത്സരങ്ങളും, തുടർന്ന് ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെയും 75 വയസിന് മുകളിൽ ഉള്ള ആളുകളെയും, 50 വർഷമോ അതിനുമുകളിലോ വിവാഹ വാർഷികം ആഘോഷിയ്ക്കുന്നവരേയും ആദരിയ്ക്കുന്നതാണ്.

21 -ാം തിയതി ഞായറാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനയെത്തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ സംഗമം പര്യവസാനിയ്ക്കുന്നതായിരിക്കുമെന്ന് പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ബാലു മാലത്തുശ്ശേരി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam