കേരളാ അസോസിയേഷൻ ഓഫ് ഡാളസ് വടംവലിമാമാങ്കം കിക്കോഫ് വെള്ളിയാഴ്ച

JUNE 13, 2024, 12:01 PM

ഡാളസ് : കേരളാ അസോസിയേഷൻ ഓഫ് ഡാളസ് ജൂൺ 22ന് നടത്തുന്ന ഒന്നാമത് ആൾ അമേരിക്കൻ വടംവലിമാമാങ്കത്തിന്റെ ഒഫിഷ്യൽ കിക്കോഫ് ജൂൺ 14 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഗാർലന്റിലെ ഐസിഈസി ഓഡിറ്റോറിയത്തിൽ നടക്കും.

അമേരിക്കയിലെ വിവിധ സിറ്റികളിൽ നിന്നായി പന്ത്രണ്ടോളം ടീമുകൾ പങ്കെടുക്കും. വടംവലി മാമാങ്കത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് അസോസിയേഷൻ പ്രസിഡന്റും വടംവലി മാമാങ്കത്തിന്റെ ജനറൽ കൺവീനറുമായ പ്രദീപ് നാഗനൂലിൽ അറിയിച്ചു.

അസോസിയേഷൻ സ്‌പോർട്‌സ് ഡയറക്ടർ സാബു അഗസ്റ്റിൻ, മെമ്പർഷിപ് ഡയറക്ടർ വിനോദ് ജോർജ്, ജോസി ആഞ്ഞിലിവേലിൽ എന്നിവർ ജനറൽ കോ -ഓർഡിനേറ്റേഴ്‌സ് ആയി നൂറോളം വോളണ്ടിയർമാർ വിവിധ കമ്മറ്റികളിലായി സജീവമായി പ്രവർത്തിച്ചു വരുന്നു.

vachakam
vachakam
vachakam

ഡാളസിൽ ആദ്യമായി നടക്കുന്ന ആൾ അമേരിക്കൻ വടംവലി മാമാങ്കത്തിന്റെ മുഖ്യസ്‌പോൺസർ ഡോ. ഷിബു സാമുവലാണ്. ഒന്നാം സ്ഥാനമായ മൂവായിരം ഡോളറും ട്രോഫിയും സ്‌പോൺസർ ചെയ്തിരിക്കുന്നത് ഹിമാലയൻ വാലി ഫുഡ്‌സ് ആണ്.

ആവേശമേറിയ ഈ മത്സരത്തിന്റെ മുന്നൊരുക്കമായ കിക്കോഫിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കേരളാ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

മാർട്ടിൻ വിലങ്ങോലിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam