ജോയ് ആലുക്കാസിന്റെ നവീകരിച്ച ഷിക്കാഗോ ഷോറൂം ഉദ്ഘാടനം നിർവ്വഹിച്ചു

JUNE 14, 2024, 1:17 AM

ഷിക്കാഗോ: ഷിക്കോഗോയിലെ ജോയ് ആലുക്കാസിന്റെ നവീകരിച്ച ഷോറൂം ജൂൺ 9-ാം തീയതി ഷിക്കാഗോയിലെ ഡെവോൺ അവന്യൂവിൽ ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലൂക്കാസ് നിർവഹിച്ചു.

തദവസരത്തിൽ അമേരിക്കൻ സ്‌റ്റേറ്റ് സെനറ്റർ രാജാ കൃഷ്ണമൂർത്തി, ഷിക്കാഗോ മലയാളീകളെ പ്രതിനിധികരിച്ച ചടങ്ങിൽ ഗ്ലാഡ്‌സൺ വർഗീസ് (പ്രസിഡന്റ്, എഎഇഐഒ), സതീശൻ നായർ, ബിജു കിഴക്കേക്കുറ്റ്, ജെതിൻഡെർ ബേദി (എൻആർഐ), ജോയ് ആലുക്കാസ് അമേരിക്കൻ ഓപ്പറേഷൻസ് ഡയറക്ടർ ഫ്രാൻസിസ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഒട്ടേറെ ഓഫറുകളായ 2000 ഡോളർ വിലയുള്ള ഡയമണ്ട്, പോൾകി, പേൾ ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണ്ണ നാണയവും 1000 ഡോളർ മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ 0.2 ഗ്രാം സ്വർണനാണയവും ഉപഭോക്താക്കൾക്ക് ലഭിക്കും.

vachakam
vachakam
vachakam

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് മികച്ച ജുവലറി ഷോപ്പിംഗ് അവസരങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. ജോയ് ആലുക്കാസിനെ ഇരുകൈ നീട്ടി സ്വീകരിച്ചതിന് ഉപഭോക്താക്കൾക്ക് നന്ദി രേഖപ്പെടുത്തി.

ഷോറൂമിൽ ആകർഷകമായി ഓഫുറുകളും വിപുലമായ ആഭരണ ശേഖരണങ്ങളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam