കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി കാറില്‍ ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റില്‍

APRIL 17, 2024, 12:01 AM

ന്യൂയോര്‍ക്ക്: കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട  അധ്യാപിക അറസ്റ്റില്‍. നെബ്രാസ്‌കയില്‍ നിന്നുള്ള വിവാഹിതയായ 45 കാരിയായ അധ്യാപികയാണ് 17 വയസുള്ള വിദ്യാര്‍ത്ഥിയുമായി കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയാണ് അധ്യാപികയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നെബ്രാസ്‌കയില്‍ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 16 ആണെങ്കിലും അധ്യാപികയ്ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി. ഇവര്‍ ശിക്ഷിക്കപ്പെട്ടാല്‍ 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. എറിന്‍ വാര്‍ഡ് എന്ന അധ്യാപികയെയാണ് കാറില്‍ നഗ്‌നനയായി 17 വയസുള്ള വിദ്യാര്‍ത്ഥിക്കൊപ്പം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാര്‍ ഇടിച്ച് വസ്ത്രത്തില്‍ കുടുങ്ങുകയായിരുന്നു

പുലര്‍ച്ചെ മൂന്ന് മണിയോടെ സംശയാസ്പദമായ രീതിയില്‍ ഒരു കാര്‍ ഡെഡ് എന്‍ഡ് റോഡില്‍ പാര്‍ക്ക് ചെയ്തതായി പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചു. 45 കാരിയായ എറിന്‍ വാര്‍ഡിനെയും 17 വയസ്സുള്ള ആണ്‍കുട്ടിയെയും ഹോണ്ട സെഡാന്റെ പിന്‍സീറ്റില്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവസ്ത്രനായ കുട്ടി മുന്‍സീറ്റിലേക്ക് ചാടി വണ്ടിയോടിച്ചെങ്കിലും കുറച്ച് മുന്നില്‍ വെച്ച് കാര്‍ ഇടിക്കുകയും പിന്നീട് ഓടിപ്പോകുകയും ആയിരുന്നു. ഒരു മണിക്കൂറിന് ശേഷം അടിവസ്ത്രവും ടി-ഷര്‍ട്ടും സമീപത്ത് നിന്ന് കണ്ടെത്തി. അപകടത്തില്‍ നിസാര പരിക്കേറ്റ വാര്‍ഡിനെയും വിദ്യാര്‍ത്ഥിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാര്‍ഡ് എന്ന അധ്യാപിക ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി സമ്മതിച്ചതായും ഒമാഹ പബ്ലിക് സ്‌കൂള്‍ ഐഡി ഉണ്ടെന്നും കണ്ടെത്തി. അധ്യാപികയെയും വിദ്യാര്‍ഥിയെയും കണ്ടെത്തിയ കാര്‍ യുഎസ് പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ അധ്യാപികയുടെ ഭര്‍ത്താവിന്റേതാണ്.

ഭര്‍ത്താവ് വില്യം ഡഗ്ലസ് 'ഡഗ്' വാര്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്ട്രാറ്റജിക് കമാന്‍ഡില്‍ ഡെപ്യൂട്ടി ഡയറക്ടറും സീനിയര്‍ അഡൈ്വസറുമാണ്. ഒരു വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഇയാള്‍ ആരോപിച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam