ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമായുടെ ലാംഗ്വേജ് ആന്റ് എജ്യുക്കേഷൻ കമ്മിറ്റി ചെയർമാനായി സാമൂഹിക-സാംസ്‌കാരിക പ്രവർത്തകൽ സാമുവൽ മത്തായിയെ (സാം) നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു. എൽസി ജൂബ് (എമ്പയർ റീജിയൺ), ബിനി മൃദുൽ (വെസ്റ്റേൺ റീജിയൺ), അമ്മു സക്കറിയ (സൗത്ത് ഈസ്റ്റ് റീജിയൺ) എന്നി വരെ കമ്മിറ്റി മെമ്പർമാരായും നോമിനേറ്റ് ചെയ്തിട്ടുണ്ട്.
ഫോമായുടെ മുൻ ദേശീയ കമ്മിറ്റി അംഗവും ഡാളസ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ സാമുവൽ മത്തായി സ്‌കൂൾ തലം തൊട്ടേ കലയിലും സാഹിത്യത്തിലും സാംസ്‌കാരിക വേദികളിലും മികവു തെളിയിച്ച വ്യക്തിയാണ്.
സ്‌കൂൾ, കോളേജ് വിദ്യാഭ്യാസ കാലത്ത് കൈയെഴുത്ത് മാസികയുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചുകൊണ്ടാണ് പ്രസ്തുത മേഖലകളിലേയ്ക്ക് സാം ചുവടുകൾ വച്ചത്. മലയാള ഭാഷയുടെയും നമ്മുടെ കലാസാംസ്‌കാരിക പൈതൃകത്തിന്റെയും തനതായ മൂല്യം ഒട്ടും ചോർന്നു പോകാതെ വരും തലമുറയ്ക്ക് പകർന്നു നൽകുവാൻ താനും തന്റെ കമ്മിറ്റിയും പ്രതിജ്ഞാബദ്ധമാണെന്ന് സാമുവൽ മത്തായി അഭിപ്രായപ്പെട്ടു.
മലയാളം എന്ന ശ്രേഷ്ഠ ഭാഷയുടെ ദീപശിഖ പുതു തലമുറയിലേയ്ക്ക് പകരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മലയാളി ലോകത്തെവിടെ ആയിരുന്നാലും തന്റെ സംസ്‌കാരത്തെയും ഭാഷയെയും പൈതൃകത്തേയും കൂടെ കൂട്ടുകയും, പുതിയ തലമുറയ്ക്ക് അത് പകർന്നു നൽകുകയും ചെയ്യും.
എമ്പയർ റീജിയന്റെ മുൻ സെക്രട്ടറിയായ എൽസി ജൂബ് ഇപ്പോൾ റീജിയന്റെ കോചെയർ ആണ്. മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാൻഡ് കൗണ്ടിയാണ് മാതൃ സംഘടന. ന്യൂയോർക്ക് സെന്റ് തോമസ് മാർ തോമസ് പള്ളി സെക്രട്ടറി, അക്കൗണ്ടന്റ്, ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജൂബ് ഡാനിയേൽ ആണ് ഭർത്താവ്.
കണ്ണൂർ സ്വദേശിയായ ബിനി മൃദുൽ എഴുത്തുകാരിയാണ്. സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളീസ് അംഗമായ ബിനി മൃദുൽ കാലിഫോർണിയയിൽ ഐ.ടി രംഗത്ത് പ്രവർത്തിക്കുന്നു.
അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗമായും വിമൺസ് ഫോറം ചെയറായും സേവനം അനുഷ്ടിച്ചിട്ടുള്ള അമ്മു സക്കറിയ സാഹിതൃ രംഗത്ത് പല അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. 'അമ്മ മനസ്സ്' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുബായ്, ഡൽഹി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സ്‌കൂൾ പ്രിൻസിപ്പലായിരുന്ന അമ്മു സക്കറിയ 2022-24ൽ ഫോമായുടെ ലാംഗ്വേജ് ആന്റ് എജ്യുക്കേഷൻ ഫോറം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
സാമുവൽ മത്തായിയുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയെ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും ഹൃദ്യമായ അശംസകൾ നേരുകയും ചെയ്തു.
ഫോമാ ന്യൂസ് ടീം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്