'പ്രശ്നം അവർ പരിഹരിച്ചോളും, ഞാൻ ഇടപെടില്ല'; ഇന്ത്യ -പാക് സംഘർഷത്തിൽ ട്രംപ് 

APRIL 25, 2025, 10:20 PM

വാഷിംഗ്‌ടൺ:  പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.  എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇന്ത്യയും പാകിസ്ഥാനും പ്രശ്നം സ്വന്തമായി തന്നെ പരിഹരിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

"ഞാൻ ഇന്ത്യയുമായി വളരെ അടുത്തയാളാണ്, പാകിസ്ഥാനുമായി വളരെ അടുത്തയാളാണ്, നിങ്ങൾക്കറിയാവുന്നതുപോലെ, അവർ കശ്മീരിൽ ആയിരം വർഷമായി പോരാടുന്നു.  ഒരുപക്ഷേ അതിനേക്കാൾ കൂടുതൽ. ഇന്ത്യയിലുണ്ടായതു ഭീകരാക്രമണമായിരുന്നു. 1,500 വർഷമായി ആ അതിർത്തിയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നു. 

അത് അങ്ങനെ തന്നെയായിരുന്നു. പക്ഷേ അവർ അത് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ട് നേതാക്കളെയും എനിക്കറിയാം. പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ വലിയ സംഘർഷമുണ്ട്. എപ്പോഴും അങ്ങനെ ഉണ്ടായിട്ടുണ്ട്’’– ട്രംപ് പറഞ്ഞു.

vachakam
vachakam
vachakam

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ  ഭീകരാക്രമണത്തെ ഡൊണാൾഡ് ട്രംപ് ശക്തമായി അപലപിച്ചിരുന്നു. 'ഹീനമായ ആക്രമണ'ത്തിന്റെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അദ്ദേഹം അറിയിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam