വാഷിംഗ്ടൺ: റഷ്യയും ഉക്രെയ്നും വെടിനിർത്തൽ കരാറിന് വളരെ അടുത്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
റഷ്യയും യുക്രെയ്നും ഒരു കരാറിനോട് വളരെ അടുത്താണ്. ഇരുപക്ഷവും ഉന്നതതലങ്ങളിലുള്ള കൂടിക്കാഴ്ചകളിലോടെ കരാറിലേക്ക് എത്തിച്ചേരണം. മിക്ക പ്രധാന കാര്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിലേക്കുള്ള ചർച്ചകളിൽ പുരോഗതി കാണുന്നില്ലെങ്കിൽ സമാധാന ശ്രമങ്ങളിൽനിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ് മറ്റു വിശദാംശങ്ങളൊന്നും നൽകിയില്ല.
അതേസമയം, നിരുപാധികമായ വെടിനിർത്തൽ അംഗീകരിക്കുന്നതിന് റഷ്യയുടെ മേൽ സമ്മർദ്ദം ആവശ്യമാണ് എന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വെള്ളിയാഴ്ച നടത്തിയ വീഡിയോ പ്രസംഗത്തിൽ പറഞ്ഞു.
പൂർണ്ണവും നിരുപാധികവുമായ വെടിനിർത്തൽ അംഗീകരിച്ചാൽ കൈവും മോസ്കോയും തമ്മിലുള്ള പ്രദേശിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്നും സെലെൻസ്‌കി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്