ഫൊക്കാനയുടെ 2026 കൺവെൻഷൻ സ്മരണികയിലേക്ക് കഥ, കവിത, ലേഖനം തുടങ്ങിയവ ക്ഷണിക്കുന്നു.

MAY 27, 2026, 8:56 AM

ന്യൂയോർക്ക്: ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘടനകളുടെയും ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവെൻഷന് സാക്ഷിയാകുന്ന ചരിത്ര നിമിഷത്തിൽ ഫൊക്കാന ഒരു സ്മരണിക (സൊവനീർ) പുറത്തിറക്കുന്നു. അതിലേക്ക് കഥ, കവിത, ലേഖനം തുടങ്ങിയവ ക്ഷണിക്കുന്നു.

ഫൊക്കാനയുടെ പ്രവർത്തനം ഒരു ചരിത്ര നാളുകളിലൂടെ കടന്നു പോവുകയാണ്. ഇന്ന് ലോകത്തിലേക്കും ഏറ്റവും വലുതും പുരാതനവമായ സംഘടനയായ ഫൊക്കാന അതിന്റെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റം വരുത്തി മുന്നേറുമ്പോൾ അത് പ്രവാസി മലയാളികളുടെ പ്രിയങ്കര സംഘടനയായി മാറിക്കഴിഞ്ഞു, ഏതെങ്കിലും പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്  കൺവെൻഷന് എട്ട് മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത്. ഈ കൺവെൻഷനിൽ 4000ത്തിൽ അധികം ആളുകളെ പ്രീതിക്ഷിക്കുകയും ചെണ്ട മേളത്തിലും, മോഹിനിയാട്ടത്തിലും രണ്ടു ഗിന്നസ് വേൾഡ് റിക്കാർഡുകൾ ഉൾപ്പെടെ ഒരു വിസ്മയ കൺവെൻഷൻ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, കേരളാ ഗവർണർ, ന്യൂ ജേഴ്‌സി ഗവർണ്ണർ, പദ്മാ വിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ, പദ്മ ശ്രീ എം. എ. യൂസഫലി, പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, പ്രമുഖ സിനിമ താരങ്ങൾ ആയ നവ്യ നായർ, നാദിർഷ, അന്നാ ബെൻ, പ്രൊഫ. ഗോപിനാഥ് മുതുകാട്  തുടങ്ങിയ പ്രമുഖർ സാക്ഷ്യം വഹിക്കുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തിൽ നിങ്ങളും ഭഗവത്താവുക.

vachakam
vachakam
vachakam

ഫൊക്കാന സോവിനിയർ പ്രമുഖരുടെ കഥ, കവിത, ലേഖനങ്ങൾ എന്നിവയും ചേരുവകകളായിരിക്കും. അമേരിക്കയിലെ പ്രമുഖരായ എഴുത്തുകാർക്ക് മുൻഗണ നൽകുന്ന സ്മരണികയുടെ പ്രാധമിക  പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ കൃതികൾ [email protected] എന്ന ഇമെയിലേക്ക്  ജൂൺ 15ന് മുൻപായി അയച്ചുതരിക.

ഈ സുവനീയറിലേക്ക്  കഥ, കവിത, ലേഖനം, നർമ്മം, അനുഭവ വിവരണം, കാർട്ടൂൺ തുടങ്ങിയവയും ക്ഷണിക്കുന്നു. ഇരുനൂറിൽപ്പരം പേജുകളിൽ മേന്മയേറിയ കടലാസിൽ അച്ചടിക്കുന്ന സുവനീറിൽ ഒട്ടനവധി പ്രശസ്ത മലയാളി സാഹിത്യകാരന്മാരുടെ രചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ മലയാളീ എഴുത്തുകാർക്ക് പ്രാധാന്യം നൽകി പ്രസിദ്ധികരിക്കുന്ന ഈ സ്മരണിക മലയാള സാഹിത്യ പ്രചാരണത്തിനൊപ്പം ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങളും ഇതിൽ സാക്ഷ്യപെടുത്തും.

സംഘടനകളുടേയും ഗുണകാംക്ഷികളുടേയും ആശംസകളും, ബിസിനസ് പരസ്യങ്ങളും, ഫാമിലി ഫോട്ടോകളും സുവനീറിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഇതിലേക്ക്  ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ചീഫ് എഡിറ്റർ ജോയ് ഇട്ടനും, സബ് എഡിറ്റേഴ്‌സ് ആയ ലിജോ ജോൺ, കെ.കെ. ജോൺസൺ, കോർഡിനേറ്റർ പ്രവീൺ തോമസ് മറ്റ് എഡിറ്റേഴ്‌സ് എന്നിവർ അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

ശ്രീകുമാർ ഉണ്ണിത്താൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam