ശാസ്ത്രലേഖകനും കവിയും ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത അമേരിക്ക (ലാന) യുടെ പ്രഥമ പ്രസിഡന്റുമായ ഡോ. എം.എസ്.ടി നമ്പൂതിരിയുടെ നിര്യാണത്തിൽ ലാന ഭരണസമിതി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ലാനയെ സ്ഥാപകപ്രസിഡന്റായ എം.എസ്.ടി ലാനയെ ഇന്നത്തെ നിലയിലേക്ക് വളർത്തുന്നതിൽ അനിതസാധാരണമായ പങ്കാണ് വഹിച്ചിട്ടുള്ളത്. അമേരിക്കൻ പ്രവാസി സാഹിത്യത്തിന്റെ കേരളത്തിലെ പതാകവാഹകരിൽ ഒരാളായിരുന്നു ഡോ. എം.എസ്.ടി.
അമേരിക്കയിൽ മലയാള സാഹിത്യം ഊട്ടിയുറപ്പിച്ചവരുടെ മുൻനിരയിലാണ് ഡോ. എം.എസ്.ടി. നമ്പൂതിരിയുടെ സ്ഥാനം. 57 വർഷം മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ ഡോ. എം.എസ്.ടി.നമ്പൂതിരി മലയാളത്തിലെ പ്രവാസി സാഹിത്യത്തിനും മലയാള ഭാഷക്കും നൽകിയ സംഭാവനകൾ നിരവധിയാണ്.
കവിതയും ശാസ്ത്രലേഖങ്ങളും എഴുതുന്ന ഡോ. എം.എസ്.ടി. നമ്പൂതിരി അമേരിക്കയിലെ പല ഭാഷാ സംഘടനകൾക്കും സാംസ്‌കാരിക സംഘടനകൾക്കും മാർഗനിർദേശിയും ഉപദേശകനുമായിരുന്നു. ടെക്‌സാസ് സർവകലാശാലയിലെ ഗണിത കംപ്യൂട്ടർ വിഭാഗത്തിന്റെ മേധാവിയായിരുന്നു.
കാലടി ശ്രീശങ്കര കോളെജ്, ഫറൂഖ് കോളെജ്, വിസ്‌കോൺസിൻ സർവകലാശാല, ഇല്ലിനോയ് സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എൻ.വി.കൃഷ്ണവാരിയരുടെയും വിഷ്ണുനാരായണൻനമ്പൂതിരിയുടെയും ഉറ്റ സുഹൃത്തായിരുന്നു. 'പ്രവാസിയുടെ തേങ്ങൽ' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്