തീപിടിച്ച കാറിൽ നിന്ന് ജീവൻ പണയം വച്ച് ഡ്രൈവറെ രക്ഷിക്കുന്ന അപരിചിതർ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത് 

APRIL 25, 2024, 7:30 AM

മിനസോട്ടയിൽ ഒരു റോഡ് ട്രാഫിക് അപകടത്തെത്തുടർന്ന് തീപിടിച്ച വാഹനത്തിൽ നിന്ന് ഒരാളെ ഒരു കൂട്ടം അപരിചിതർ രക്ഷിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. അഭിഭാഷകനായ സാം ഒബ്‌റോവിച്ചാണ് കഴിഞ്ഞയാഴ്ച സെൻ്റ് പോൾ നഗരത്തിൽ വച്ച് വണ്ടി ഇടിച്ചതിനെ തുടർന്ന് അപകടത്തിൽ പെട്ടത്. വണ്ടി ഇടിച്ചതിനെ തുടർന്ന് അദ്ദേഹം അബോധാവസ്ഥയിൽ എസ്‌യുവിയിൽ ഇരിക്കുകയായിരുന്നു.

തുടർന്ന് ഇടിയുടെ ആഘാതത്തിൽ ഇയാളുടെ വാഹനത്തിന് തീപിടിച്ചപ്പോൾ, ഒരു സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ജീവനക്കാരൻ ഉൾപ്പെടെ, 11 ആളുകൾ ആണ് കാറിൻ്റെ ഡോർ കുത്തിത്തുറന്ന് അദ്ദേഹത്തെ രക്ഷപെടുത്തിയത്. കാദിർ ടോളയുടെ വാഹനത്തിലെ ക്യാമറയിൽ പകർത്തിയ 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.

71 കാരനായ ഒബ്‌റോവിച്ച് ബോധം വീണ്ടെടുക്കുകയും ചെറിയ പരിക്കുകളോടെ ഏപ്രിൽ 18 ന് വൈകുന്നേരം 6.30 ഓടെ ആശുപത്രി വിടുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം. "ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിന്  കാരണം നിരവധി നല്ല മനുഷ്യരാണെന്നും അവർ ആദ്യം കൃത്യമായി പ്രതികരിച്ചതിനാൽ എൻ്റെ ജീവൻ രക്ഷപെട്ടു" എന്നും ഒബ്‌റോവിച്ച് തൻ്റെ ഓഫീസിലൂടെ ഒരു പ്രസ്താവനയിൽ പ്രതികരിച്ചു.

vachakam
vachakam
vachakam

"എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന കത്തുന്ന കാറിൽ നിന്ന് ഒരു അപരിചിതനെ പുറത്തെടുക്കാൻ തീജ്വാലകളിലേക്ക് ഓടിച്ചെന്ന് സ്വയം അപകടത്തിലാക്കാൻ തയാറായ ആളുകളുടെ നിലപാട്  അവിശ്വസനീയമാംവിധം വീരോചിതമാണ്. ഞാനും എൻ്റെ കുടുംബവും ഈ നായകന്മാരോട് അവിശ്വസനീയമാം വിധം നന്ദിയുള്ളവരാണ്... എല്ലാവർക്കും വ്യക്തിപരമായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു" എന്നും അദ്ദേഹം പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam