ന്യൂയോര്‍ക്ക്: അമേരിക്കയിൽ മലയാളിക്ക് വെടിയേറ്റതായി റിപ്പോർട്ട്. അമേരിക്കയിലെ മിനസോട്ടയിലെ പോസ്റ്റൽ വകുപ്പിൽ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മലയാളിയായ റോയ് വര്‍ഗീസിനാണ് വെടിയേറ്റത്.
50വയസുകാരനായ റോയ് വര്‍ഗീസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. റോയ് വര്‍ഗീസിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.
പോസ്റ്റൽ വകുപ്പിലെ തന്നെ മറ്റൊരു ജീവനക്കാരനാണ് റോയ് വര്‍ഗീസിനുനേരെ വെടിയുതിര്‍ത്തത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ 28കാരനായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്