സിൻസിയാറ്റി: അമേരിക്കയിൽ രാജ്യവ്യാപകമായി വിൽക്കപ്പെടുന്ന പ്രമുഖ ബ്രാൻഡ് ഷാംപൂവിൽ അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു.
സിൻസിനാറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കാവോ യുഎസ്എ' എന്ന കമ്പനിയുടെ 'ഒറിബെ സിറീൻ സ്‌കാൽപ് ഡെൻസിഫയിങ് ഷാംപൂ' സൈസുകൾ എന്ന ഉൽപ്പന്നമാണ് പിൻവലിക്കുന്നത്.
യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോർട്ട് പ്രകാരം, ഈ ഷാംപൂകളിൽ 'പ്ലൂറാലിബാക്ടർ ഗെർഗോവിയെ' എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.
ആരോഗ്യവാനായ ഒരാൾക്ക് ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെങ്കിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ ഗുരുതരമായ അണുബാധയ്ക്ക് ഇത് കാരണമായേക്കാം.
2026 ഫെബ്രുവരി 21നും 26നും ഇടയിൽ നിർമ്മിച്ച, 'YR' എന്ന് തുടങ്ങുന്ന ലോട്ട് കോഡുകളുള്ള (ഉദാഹരണത്തിന്: YR010556) ഷാംപൂകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.
ഈ ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കൾ ഇത് ഉപയോഗിക്കരുതെന്നും, പകരമുള്ള ഉൽപ്പന്നത്തിനായി കമ്പനിയുടെ ഹെൽപ്‌ലൈൻ നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
