സാൻഫ്രാൻസിസ്‌കോ വിമാനത്താവളത്തിൽ 'മഹാരാജ ലോഞ്ച്' തുറന്ന് എയർ ഇന്ത്യ

MAY 23, 2026, 12:38 AM

സാൻ ഫ്രാൻസിസ്‌കോ:എയർ ഇന്ത്യ തങ്ങളുടെ സിഗ്‌നേച്ചർ 'മഹാരാജ ലോഞ്ച്' അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കി.

വിമാനത്താവളത്തിലെ ഇന്റർനാഷണൽ ടെർമിനലിൽ 3,300 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന ഈ അത്യാധുനിക ലോഞ്ച് മെയ് 23 മുതൽ യാത്രക്കാർക്കായി തുറന്നുകൊടുക്കും.

ഒരേസമയം 80 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ലോഞ്ചിൽ എയർ ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കും 'മഹാരാജ ക്ലബ്' പ്ലാറ്റിനം, ഗോൾഡ് അംഗങ്ങൾക്കും പ്രവേശനം ലഭിക്കും. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി കൂടുതൽ സ്വകാര്യതയുള്ള പ്രത്യേക വിഭാഗവും ഇവിടെയുണ്ട്.

vachakam
vachakam
vachakam

ആധുനിക സൗകര്യങ്ങളും ഇന്ത്യൻ ആതിഥേയത്വവും സമന്വയിപ്പിച്ച് ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യ നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ ലോഞ്ച് തുറന്നിരിക്കുന്നത്.

ഡൽഹിക്ക് ശേഷം എയർ ഇന്ത്യ ആരംഭിക്കുന്ന രണ്ടാമത്തെ സിഗ്‌നേച്ചർ മഹാരാജ ലോഞ്ചാണിത്. വൈവിധ്യമാർന്ന ഇന്ത്യൻഅന്തർദ്ദേശീയ ഭക്ഷണങ്ങൾ ലഭിക്കുന്ന ലൈവ് കൗണ്ടറുകളും ബാറും ഇതിന്റെ പ്രത്യേകതകളാണ്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam