ആപ്പിളിന്റെ പുതിയ എഐ വൈസ് പ്രസിഡന്റായി ഇന്ത്യക്കാരനെ നിയമിച്ചു. ബെംഗളൂരുവില്‍ നിന്നുള്ള അമര്‍ സുബ്രഹ്‌മണ്യയെയാണ് തെരഞ്ഞെടുത്തത്. നിലവിലെ മേധാവി ജോൺ ഗിയാനാൻഡ്രിയയ്ക്ക് പകരക്കാരനായാണ് അമർ നിയമിതനായത്. വിരമിക്കുന്നതുവരെ ഗിയാനാൻഡ്രിയ ഉപദേഷ്ടാവായി തുടരും.
ആപ്പില്‍ സിഇഒ ടിം കുക്ക് ആണ് അമര്‍ സുബ്രഹ്‌മണ്യയെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്. ആപ്പിള്‍ സ്ട്രാജിയുടെ കേന്ദ്ര ബിന്ദുവാണ് എഐ എന്നും അമറിനെ പ്രഖ്യാപിച്ചു കൊണ്ട് ടിം കുക്ക് പറഞ്ഞു.
AI, ML ഗവേഷണം, ഉൽപ്പന്നങ്ങൾ, സവിശേഷതകൾ എന്നിവയിലെ അമറിന്റെ ആഴത്തിലുള്ള വൈദഗ്ദ്ധ്യം ആപ്പിളിന്റെ നിലവിലുള്ള നവീകരണത്തിനും ഭാവിയിലെ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകൾക്കും ഒരു അസറ്റ് ആയിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
2001 ൽ ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബിരുദം നേടിയ അമർ, തുടർന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ഐബിഎമ്മിൽ ചേർന്നു. 2005 ൽ വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം, അദ്ദേഹം മൈക്രോസോഫ്റ്റിൽ ഇന്റേണായി ചേർന്നു. പിന്നീട് മൈക്രോസോഫ്റ്റിൽ വിസിറ്റിംഗ് ഗവേഷകനായി ജോലി ചെയ്തു.
പിഎച്ച്ഡിക്കു ശേഷം ഗൂഗിളില്‍ ഗവേഷകനായി ജോലിയില്‍ പ്രവേശിച്ചു. എട്ട് വര്‍ഷത്തിനു ശേഷം പ്രിന്‍സിപ്പള്‍ എഞ്ചിനീയറായും 2019 ല്‍ എഞ്ചിനീയറിങ് വൈസ് പ്രസിഡന്റായും ഉയര്‍ന്നു. ഗൂഗിളിന്റെ ജെമിനി അസിസ്റ്റന്റിനു വേണ്ടി എഞ്ചിനീയറിംഗ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ വര്‍ഷം ജുലൈ മുതല്‍ മൈക്രോസോഫ്റ്റ് എഐയുടെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റായും ഏതാനും മാസങ്ങള്‍ പ്രവര്‍ത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
