യുജിസി തുല്യതാ ചട്ടങ്ങൾ സുപ്രിംകോടതി സ്റ്റേ ചെയ്തു

JANUARY 29, 2026, 3:07 AM

യു ജി സി റെഗുലേഷൻ പ്രമോഷൻ ഓഫ് ഇക്വിറ്റി 2026 സ്റ്റേ ചെയ്ത് സുപ്രീം കോടതി. വ്യവസ്ഥകൾ പ്രഥമദൃഷ്ട്യാ അവ്യക്തമാണെന്ന് കോടതി പറഞ്ഞു. വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ചട്ടങ്ങൾ പുനർ രൂപകല്പന ചെയ്യാനും സുപ്രീം കോടതി നിർദേശിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു ജി സി റെഗുലേഷൻ പ്രമോഷൻ ഓഫ് ഇക്വിറ്റി.

പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നാക്ക സമുദായങ്ങളിലെ (ഒബിസി) അംഗങ്ങൾക്ക് മാത്രം സംവരണത്തിന്റെ ആനുകൂല്യം നൽകുന്നതും അതേസമയം ജനറൽ അല്ലെങ്കിൽ ഉയർന്ന ജാതിക്കാർക്ക് അതേ സംരക്ഷണം നിഷേധിക്കുന്നതും വിവേചനപരമാണെന്ന് ആരോപിച്ചാണ് സ്റ്റേ ചെയ്തത്.

രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും അമ്മമാരായ രാധിക വെമുലയും അബേദ സലിം തദ്വിയും സുപ്രീം കോടതിയിൽ സമർപ്പിച്ച 2019 ലെ പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) പ്രകാരമാണ് യുജിസി ഈ നിയന്ത്രണങ്ങൾ രൂപപ്പെടുത്തിയത്. സർവകലാശാലകളിൽ നേരിടുന്ന ജാതി വിവേചനം മൂലമാണ് രണ്ട് വിദ്യാർത്ഥികളും ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടുണ്ട്. കാമ്പസുകളിലെ ജാതി വിവേചനം അവസാനിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

vachakam
vachakam
vachakam

വിജ്ഞാപനപ്രകാരം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുല്യ അവസര കേന്ദ്രം, തുല്യതാ സമിതി, തുല്യതാ സ്ക്വാഡ് എന്നിവ രൂപീകരിക്കാൻ നിർദേശമുണ്ട്. പിന്നോക്ക വിഭാഗ വിദ്യാർഥികൾക്ക് നിയമസഹായത്തിനാണ് അഞ്ചുപേരടങ്ങുന്ന തുല്യ അവസര കേന്ദ്രം. പരാതികൾ പരിഹരിക്കാനാണ് തുല്യതാ കമ്മിറ്റി. വിവേചനങ്ങളുണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് തുല്യതാ സ്‌ക്വാഡ്.

പരാതികൾ കേൾക്കാൻ ഹെൽപ് ലൈനും പ്രവർത്തിക്കണം. എന്നാൽ വിജ്ഞാപനം വന്നതിന് പിന്നാലെ തന്നെ വലതുപക്ഷ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. ബിജെപി ഡൽഹിയിൽ സവർണ സംഘടനകളെ അണിനിരത്തി പ്രക്ഷോഭം നടത്തി. ചട്ടം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെയാണ് സുപ്രിംകോടതി ചട്ടങ്ങൾ സ്റ്റേ ചെയ്തിരിക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam