റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനി മെറ്റയും ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നു.
ഇന്ത്യയിലെയും മറ്റ് തെരഞ്ഞെടുത്ത രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം.
പുതിയ സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി ഇരുകമ്പനികളും ചേര്‍ന്ന് 855 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ നിക്ഷേപിക്കുക. മെറ്റയുടെ അത്യാധുനിക ഓപ്പണ്‍സോഴ്‌സ് ലാമ മോഡലുകളില്‍ അധിഷ്ഠിതമായിട്ടായിരിക്കും എന്റര്‍പ്രൈസ് എഐ പ്ലാറ്റ്‌ഫോം സേവനങ്ങള്‍ പുതുസംരംഭം നല്‍കുക.
സെയ്ല്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ കസ്റ്റമൈസ് ചെയ്ത ജനറേറ്റീവ് എഐ മോഡലുകള്‍ വിന്യസിക്കാനും സമ്പൂര്‍ണ എഐ അന്തരീക്ഷത്തിലേക്ക് മാറാനും കമ്പനികളെ സഹായിക്കുന്ന രീതിയിലുള്ള സാങ്കേതികവിദ്യയാണ് റിലയന്‍സ്-മെറ്റ കൂട്ടുകെട്ട് ലഭ്യമാക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്