മെറ്റ 3000 ജീവനക്കാരെ പിരിച്ചുവിടുന്നു

FEBRUARY 11, 2025, 2:47 AM

ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്ബനിയായ മെറ്റ വൻതോതില്‍ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്.  ഏകദേശം മൂവായിരം ജീവനക്കാർക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 

യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങളെ പിരിച്ചുവിടലുകൾ ബാധിക്കും.  മെഷീൻ ലേണിങ് എൻജിനീയർമാരെ ജോലിക്കെടുക്കാനാണ് കമ്ബനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകള്‍.എന്നിരുന്നാലും പ്രാദേശിക തൊഴിൽ നിയമങ്ങൾ കാരണം ജർമ്മനി, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലെ ജീവനക്കാരെ ഒഴിവാക്കും. 

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ മറ്റ് രാജ്യങ്ങളിലെ തൊഴിലാളികൾക്കുള്ള അറിയിപ്പുകൾ ഫെബ്രുവരി 11 നും ഫെബ്രുവരി 18 നും ഇടയിൽ അയയ്‌ക്കുമെന്നാണ് റിപോർട്ടുകൾ.

vachakam
vachakam
vachakam

യു.എസിലെ ജീവനക്കാർക്ക് പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അറിയിപ്പ് ലഭിക്കുക. പ്രകടനത്തില്‍ പിന്നാക്കം നില്‍ക്കുന്ന അഞ്ചുശതമാനം ജീവനക്കാരെ ഒഴിവാക്കാനാണ് ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞമാസം കമ്ബനി പറഞ്ഞിരുന്നു. മെഷീൻ ലേണിങ് എൻജിനീയർമാരെ ജോലിക്കെടുക്കാനാണ് കമ്ബനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകള്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam