എത്തി മക്കളേ...സ്വന്തം 'എഡിറ്റ്' ആപ്പ് പുറത്തിറക്കി മെറ്റ 

APRIL 29, 2025, 3:24 AM

നിങ്ങളുടെ റീലുകൾ എഡിറ്റ് ചെയ്യാൻ പുതിയൊരു ആപ്പ് തിരയുകയാണോ? ഇതാ നിങ്ങൾക്കായി ഒരു സന്തോഷവാർത്ത. എഡിറ്റിംഗ് പ്രേമികൾക്കായി മെറ്റാ ഒരു പുതിയ ആപ്പ് പുറത്തിറക്കി. എഡിറ്റ്സ് എന്ന് വിളിക്കപ്പെടുന്ന ആപ്പ് ഉപയോഗിക്കാൻ നിങ്ങൾക്ക് ഒരു സബ്സ്ക്രിപ്ഷൻ ആവശ്യമില്ല എന്നതാണ് പ്രധാന കാര്യം. 

മെറ്റയുടെ സ്വന്തം ആപ്പ് ആയതിനാൽ, നിങ്ങൾക്ക് വീഡിയോകൾ എഡിറ്റ് ചെയ്യാനും പശ്ചാത്തല സംഗീതം ചേർക്കാനും അവ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എളുപ്പത്തിൽ പങ്കിടാനും കഴിയും. ഇൻസ്റ്റഗ്രാം അക്കൗണ്ട് മുഖേനയാണ് എഡിറ്റ്‌സ് ആപ്പും തുറക്കേണ്ടത്. എഡിറ്റ്‌സ് ആപ്പ് തുറക്കുമ്പോൾ ത്രഡ്സിന് സമാനമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാനുള്ള ഓപ്ഷന്‍ കാണാം. ഇൻസ്റ്റഗ്രാം ആപ്പും എഡിറ്റ്‌സ് ആപ്പും ഒരേ ഫോണിൽ ഉണ്ടെങ്കിൽ ഇൻസ്റ്റഗ്രാമിൽ തുടരുക എന്ന ഓപ്ഷൻ ക്ലിക് ചെയ്താൽ മതി.

റീലുകള്‍ക്കായി ഷൂട്ട് ചെയ്യുന്ന വിഡിയോകള്‍ ട്രിം ചെയ്യുന്നതിനും ശബ്ദം ക്രമീകരിക്കുന്നതിനും, നമ്മുടെ ആവശ്യാനുസരണം വിഡിയോയുടെ വേഗതയില്‍ വ്യത്യാസം വരുത്താനുമുള്ള ഓപ്ഷനുകള്‍ പുതിയ ആപ്പില്‍ ലഭ്യമാണ്. കളര്‍ ഗ്രേഡിങും ഇന്‍സ്റ്റഗ്രാമിന്‍റെ സ്വന്തം പ്രീസെറ്റുകള്‍ ഉള്‍പ്പടെയുള്ള ബിൽറ്റ്-ഇൻ ഫിൽട്ടറുകളും ആപ്പിൽ ഉണ്ട്.

vachakam
vachakam
vachakam

വിഡിയോ ക്ലിപ്പുകളില്‍ നിന്നും ഓഡിയോ ക്ലിപ്പുകള്‍ ആവശ്യാനുസരണം എഡിറ്റുചെയ്യാനും ഒഴിവാക്കാനും പറ്റും. ഇവയ്ക്ക് പുറമെ മെറ്റ നല്‍കുന്ന എഐ നൽകുന്ന കട്ടൗട്ട് എന്ന സവിശേഷതയും എഡിറ്റ്‌സ് ആപ്പിൽ ഉണ്ട്. ഈ ഫീച്ചര്‍ വഴി സബ്സ്ക്രിപ്ഷന്‍ എടുത്താല്‍ മാത്രം മറ്റ് ആപ്പുകളില്‍ ലഭ്യമാകുന്ന കിടിലന്‍ ഫീച്ചറുകളും ലഭിക്കും.

എഡിറ്റിങ് ആപ്പ് മാത്രമല്ല.ഇതുപയോഗിച്ച് വിഡിയോ ഷൂട്ട് ചെയ്യാനും സാധിക്കും. ഫോക്കല്‍ ലെങ്തുകള്‍, ഫ്രെയിം റേറ്റുകള്‍, റെസല്യൂഷന്‍ എന്നിവയില്‍ നിന്ന് നമുക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ലോഗിന്‍ ചെയ്യുമ്പോള്‍ കണക്ട് ചെയ്ത ഇന‍്‍സ്റ്റഗ്രാം അക്കൗണ്ടിന്‍റെ റീച്ച്, പോസ്റ്റ് ചെയ്ത റീലുകളുടെ വ്യൂസ്, നെറ്റ് ഫോളോവേഴ്സ്, ലൈക്കുകള്‍ കമന്‍റുകള്‍ മുതലായവയുടെ വിശദാംശങ്ങളും എഡിറ്റ്സില്‍ ലഭിക്കും. മെറ്റ പുറത്തിറക്കിയ ഈ കിടിലന്‍ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും എഡിറ്റ്‌സ് ലഭ്യമാണ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam