സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല. സ്‌കാം കോളുകൾ ലഭിക്കുമ്പോൾ ബാങ്കിംഗ് ആപ്പുകൾ തുറന്നാൽ,ആൻഡ്രോയിഡ് ഫോണുകൾ നിങ്ങളെ അറിയിക്കും.
സൈബർ തട്ടിപ്പിനെതിരെ ആൻഡ്രോയിഡിന്റെ പ്രതിരോധം കൂടുതൽ ശക്തവും സുരക്ഷിതവുമാക്കുന്നതിനാണ് ഗൂഗിൾ ഇൻ-കോൾ സ്‌കാം പ്രൊട്ടക്ഷൻ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
ബാങ്കിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്ന ആളുകളെ വിളിച്ച് ഫോൺ വിച്ഛേദിക്കാതെ പണം കൈമാറാൻ ആവശ്യപ്പെടുന്നതാണ് സൈബർ തട്ടിപ്പിന്റെ ഒരു സാധാരണ രീതി.
അത്തരം സ്‌കാമുകൾ തടയുന്നതിനാണ് ഗൂഗിളിന്റെ ഈ പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോണുകളിൽ സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് കോളുകൾ വരുകയാണെങ്കിൽ ബാങ്കിങ് ആപ്പ് ഓപ്പൺ ആകുകയും ഉടൻ തന്നെ സ്ക്രീനിൽ ഒരു മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യും.
ഉടൻ തന്നെ കോൾ കട്ട് ചെയ്യുകയോ സ്ക്രീൻ ഷെയറിംഗ് ബ്ലോക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്. കോൾ തുടരുകയാണെങ്കിൽ ഫോണിൽ 30 സെക്കൻഡ് നേരത്തേക്ക് തടസ്സം നേരിടും. ഇങ്ങനെ ഉണ്ടാകുമ്പോൾ തന്നെ ഇത് ഒരു അപകട മുന്നറിയിപ്പായി കണ്ട് ഉപയോക്താക്കൾക്ക് ട്രാൻസാക്ഷനിൽ നിന്ന് പിന്മാറാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
