പിക്സല്‍ 10 സ്മാര്‍ട് ഫോണ്‍ പുറത്തിറക്കാന്‍ ഇനി ഒരുമാസം കൂടി ബാക്കി ഉണ്ട്. എല്ലാ അഭ്യൂഹങ്ങളേയും പിന്‍തള്ളി ലോഞ്ചിന് മുമ്പ് തന്നെ ഫോണിന്റെ ഡിസൈന്‍ പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. പിക്സല്‍ 10 പ്രോ മോഡലിന്റെ ഡിസൈനാണ് കമ്പനി ഒരു ടീസര്‍ വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്.
പിക്സല്‍ 10 പ്രോയുടേതെന്ന പേരില്‍ നേരത്തെ പുറത്തുവന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ വന്ന ചിത്രങ്ങള്‍ക്ക് സമാനമാണ് ഗൂഗിള്‍ പുറത്തുവിട്ട ചിത്രം. 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഫോണിലെ പുതിയ ക്യാമറ ഐലന്റ് കാണാം. ഫോണിന്റെ ബാക്ക് പാനല്‍ ഡിസൈന്‍ വ്യക്തമായി കാണുന്ന ദൃശ്യങ്ങളാണ് ഗൂഗിള്‍ പുറത്തുവിട്ടത്.
പുറത്തിറങ്ങാനിരിക്കുന്ന പിക്‌സല്‍ 10 ലൈനപ്പിനെ കുറിച്ചുള്ള ഒട്ടേറെ വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഗൂഗിള്‍ പിക്സല്‍ 10, 10 പ്രോ, 10 പ്രോ എക്‌സ്എല്‍, 10 പ്രോ ഫോള്‍ഡ് എന്നീ ഫോണുകളാണ് ഇത്തവണ പുറത്തിറക്കുക. ഇതോടൊപ്പം പിക്‌സല്‍ വാച്ച് 3, പിക്‌സല്‍ ബഡ്‌സ് പ്രോ 2, എന്നിവയും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊടൊപ്പം പുതിയ മറ്റ് ഉപകരണങ്ങളും ഗൂഗിള്‍ അവതരിപ്പിച്ചേക്കും. ഇത്തവണ പുറത്തിറങ്ങുന്ന ബേസ് മോഡലിലും ട്രിപ്പിള്‍ റിയര്‍ ക്യാമറയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലിഫോട്ടോ ക്യാമറയാണ് പുതിയതായി ഉള്‍പ്പെടുക.
പ്രോമോഡലുകളിലും ഫോള്‍ഡിലും കാര്യമായ മാറ്റങ്ങളുണ്ടാവില്ല. ക്യാമറയും ഹാര്‍ഡ് വെയറും കഴിഞ്ഞ വര്‍ഷത്തേതിന് ഏറെക്കുറെ സമാനമായിരിക്കും. എന്നാല്‍ പ്രൊസസര്‍ ചിപ്പ്‌സെറ്റ് ടെന്‍സര്‍ ജി5 ലേക്ക് അപ്‌ഗ്രേഡ് ചെയ്യും. മെച്ചപ്പെട്ട എഐ ഫീച്ചറുകളും ഫോണുകളിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്