'ഇന്‍ഡസ്ട്രിയല്‍ ഹൗസിങ് മോഡല്‍' പദ്ധതിയുമായി ആപ്പിള്‍; ജീവനക്കാർക്കായി  78000 വീടുകൾ  

APRIL 8, 2024, 7:23 PM

യുഎസ് ഇലക്ട്രോണിക്സ് ബ്രാന്‍ഡായ ആപ്പിള്‍ ഇന്ത്യയിലെ  ഫാക്ടറി ജീവനക്കാര്‍ക്കായി താമസസൗകര്യങ്ങള്‍ ഒരുക്കുന്നു. 

78000 വീടുകളിലേറെ നിര്‍മിക്കാനാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതില്‍ 58000 വീടുകള്‍ തമിഴ്നാട്ടിലാവും നിര്‍മിക്കുക.

തമിഴ്‌നാട് സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷനാണ് മിക്ക വീടുകളും നിർമിക്കുന്നത്. ടാറ്റ ഗ്രൂപ്പും എസ്പിആർ ഇന്ത്യയും നിർമാണത്തിൽ പങ്കാളികളാകും.

vachakam
vachakam
vachakam

കേന്ദ്രസര്‍ക്കാരില്‍ നിന്ന് 10 മുതല്‍ 15 ശതമാനം വരെ ധനസഹായം ലഭിക്കും. ബാക്കി സംസ്ഥാന സര്‍ക്കാരുകളും സംരംഭകരും നല്‍കും. 2025 മാര്‍ച്ച് 21 തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയേക്കുമെന്നാണ് കരുതുന്നത്.

ഫോക്സ്‌കോണ്‍, ടാറ്റ, സാല്‍കോംപ് ഉള്‍പ്പടെയുള്ള ആപ്പിളിന്റെ കരാര്‍ നിര്‍മാണ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാവും വീടുകളുടെ നിര്‍മാണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam