2025 ലെ ഏറ്റവും വലിയ ഐഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റായ ഐഒഎസ് 26 ആപ്പിള്‍ പുറത്തിറക്കിത്തുടങ്ങി. വിപ്ലവകരമാകുന്ന ലിക്വിഡ് ഗ്ലാസ് ഇന്‍റര്‍ഫേസ് സഹിതമാണ് ഐഫോണുകള്‍ക്കായുള്ള പുത്തന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഒഎസ് 26 അപ്‌ഡേറ്റ് ലഭ്യമാകുന്ന ഐഫോണ്‍ മോഡലുകള്‍ ഏതൊക്കെയാണെന്നും വിശദമായി.
ഐഒഎസ് 26ല്‍ എന്തൊക്കെ? ഫീച്ചറുകള്‍ വിശദമായി
ആപ്പിള്‍ ഇന്‍റലിജന്‍സിന് പുറമെ മറ്റനേകം സവിശേഷ ഫീച്ചറുകള്‍ ആപ്പിള്‍ ഐഒഎസ് 26 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നല്‍കുന്നു. വളരെ സുതാര്യമായ ലിക്വിഡ് ഗ്ലാസ് ഇന്‍റര്‍ഫേസാണ് ഐഒഎസ് 26ല്‍ ഏറ്റവും ആകര്‍ഷണം. ആപ്പ് ഐക്കണുകള്‍ റീഡിസൈന്‍ ചെയ്‌തിരിക്കുന്നു.
ബട്ടണുകളും കണ്‍ട്രോളുകളും സുതാര്യമായ ഗ്ലാസ് പോലെ തോന്നിപ്പിക്കും. ഈ ഒപ്റ്റക്കല്‍ ഫീച്ചര്‍ ലോക്ക് സ്ക്രീനും ഹോം സ്ക്രീനിലും കണ്‍ട്രോള്‍ സെന്‍ററിലും ലഭ്യമാകും. ആപ്പിള്‍ മ്യൂസിക്, മാപ്പ് ആപ്പുകള്‍ പുത്തന്‍ ലേഔട്ട് കൈവരിച്ചിരിക്കുന്നു.
വിവിധ ഭാഷകളിലുള്ള ലൈവ് ട്രാന്‍സ്‌ലേഷന്‍, വീഡിയോ കോളുകളില്‍ തത്സമയ സബ്‌ടൈറ്റിലുകള്‍ നല്‍കുന്ന ഫേസ്‌ടൈം ലൈവ് ക്യാപ്ഷന്‍സ്, എയര്‍പോഡ്‌സ് ലൈവ് ട്രാന്‍സ്‌ലേഷന്‍ എന്നിവ ഐഒഎസ് 26നെ ശ്രദ്ധേയമാക്കുന്നു.
കോള്‍ സ്ക്രീനിംഗ്, ഹോള്‍ഡ് അസിസ്റ്റ്, മെസേജ് പോള്‍സ്, ചാറ്റ് ബാക്ക്‌ഗ്രൗണ്ട്സ്, ഗ്രൂപ്പ് ടൈപ്പിംഗ് ഇന്‍ഡികേറ്റേറുകള്‍, എന്‍ഹാന്‍സ് ചെയ്‌ത വിഷ്വല്‍ ഇന്‍റലിജന്‍സ്, ഷോര്‍ട്‌കട്ട്സ് ഇന്‍റലിജന്‍സ്, ജെന്‍മോജി ക്രിയേഷന്‍, ഇമേജ് പ്ലേഗ്രൗണ്ട് സ്റ്റൈല്‍സ്, എന്‍ഹാന്‍സ്‌ഡ് വാലറ്റ്, ഷോര്‍ട്‌കട്ട് ഇന്‍റലിജന്‍സ്, സ്‌മാര്‍ട്ട് റിമൈന്‍ഡറുകള്‍, കാര്‍പ്ലേ എന്‍ഹാന്‍സ്‌മെന്‍റ് മുന്തിയ സുരക്ഷ, പുത്തന്‍ ഗെയിം ഹബ് എന്നിവയൊക്കെയാണ് ഐഒഎസ് 26ലുള്ള മറ്റ് പ്രധാന ഫീച്ചറുകള്‍.
ഏതൊക്കെ ഐഫോണ്‍ മോഡലുകള്‍ക്ക് ഐഒഎസ് 26 ലഭ്യമാകും?
ഐഫോണ്‍ 11 പ്രോ
ഐഫോണ്‍ 11 പ്രോ മാക്‌സ്
ഐഫോണ്‍ 12 മിനി
ഐഫോണ്‍ 12
ഐഫോണ്‍ 12 പ്രോ
ഐഫോണ്‍ 12 പ്രോ മാക്‌സ്
ഐഫോണ്‍ 13 മിനി
ഐഫോണ്‍ 13
ഐഫോണ്‍ 13 പ്രോ
ഐഫോണ്‍ 13 പ്രോ മാക്‌സ്
ഐഫോണ്‍ 14
ഐഫോണ്‍ 14 പ്ലസ്
ഐഫോണ്‍ 14 പ്രോ
ഐഫോണ്‍ 14 പ്രോ മാക്‌സ്
ഐഫോണ്‍ 15
ഐഫോണ്‍ 15 പ്ലസ്
ഐഫോണ്‍ 15 പ്രോ
ഐഫോണ്‍ 15 പ്രോ മാക്‌സ്
ഐഫോണ്‍ 16
ഐഫോണ്‍ 16 പ്ലസ്
ഐഫോണ്‍ 16 പ്രോ
ഐഫോണ്‍ 16 പ്രോ മാക്‌സ്
ഐഫോണ്‍ 16ഇ
ഐഫോണ്‍ 17
ഐഫോണ്‍ 17 പ്രോ
ഐഫോണ്‍ 17 പ്രോ മാക്‌സ്
ഐഫോണ്‍ എയര്‍
ഐഫോണ്‍ എസ്‌ഇ (2nd generation)
ഐഫോണ്‍ എസ്‌ഇ (3rd generation)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്