ന്യൂഡെല്‍ഹി: ജിമെയ്‌ലിന്റെ ഇന്ത്യന്‍ ബദലായി കണക്കാക്കപ്പെടുന്ന സോഹോ മെയിലിലേക്ക് ഇ-മെയില്‍ ഐഡി മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുഎസ് താരിഫ് സമ്മര്‍ദ്ദത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശി പ്രോല്‍സാഹനത്തിന്റെയും പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും സോഹോ മെയിലാവും ഇനി ഉപയോഗിക്കുകയെന്ന് പ്രഖ്യാപിച്ചിരുന്നു.
എക്‌സിലെ പോസ്റ്റിലൂടെയാണ് തന്റെ ഇ-മെയില്‍ സോഹോയിലേക്ക് മാറ്റിയ വിവരം അമിത് ഷാ അറിയിച്ചത്. 'എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ സോഹോ മെയിലിലേക്ക് മാറി. എന്റെ ഇമെയില്‍ വിലാസത്തിലെ മാറ്റം ദയവായി ശ്രദ്ധിക്കുക. എന്റെ പുതിയ ഇമെയില്‍ വിലാസം amitshah.bjp@ http://zohomail.in. മെയില്‍ വഴിയുള്ള ഭാവി കത്തിടപാടുകള്‍ക്ക്, ദയവായി ഈ വിലാസം ഉപയോഗിക്കുക,' ആഭ്യന്തര മന്ത്രി ട്വീറ്റ് ചെയ്തു.
സോഹോ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പു തദ്ദേശീയ സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോം സ്വീകരിച്ചതിന് ഷായോട് നന്ദി പറഞ്ഞു. '20 വര്‍ഷത്തിലേറെയായി സോഹോയില്‍ കഠിനാധ്വാനം ചെയ്ത ഞങ്ങളുടെ കഠിനാധ്വാനികളായ എഞ്ചിനീയര്‍മാര്‍ക്ക് ഞാന്‍ ഈ നിമിഷം സമര്‍പ്പിക്കുന്നു. അവരെല്ലാം ഇന്ത്യയില്‍ തന്നെ തുടര്‍ന്നു, ഇത്രയും വര്‍ഷം ജോലി ചെയ്തത് അവര്‍ ഒരു ലക്ഷ്യത്തില്‍ വിശ്വസിച്ചതുകൊണ്ടാണ്. അവരുടെ വിശ്വാസം ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു,' വെമ്പു ട്വീറ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്