കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030-ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആമസോണിന്‍റെ ഓപ്പറേഷനുകളില്‍ ഓട്ടോമേഷന്‍ വര്‍ധിപ്പിക്കാനും റോബോട്ടുകളെ ഉപയോഗിക്കുന്നത് കൂട്ടാനുമാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ആമസോണില്‍ നിന്ന് ലീക്കായ വിവരങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. യുഎസിലെ ആമസോണ്‍ സംരംഭങ്ങളിലാവും ഓട്ടോമേഷന്‍ കൊണ്ട് ഈ വലിയ തൊഴില്‍ മാറ്റം സംഭവിക്കുക. 2027 ആകുമ്പോഴേക്കും നിയമിക്കേണ്ട 160,000 യുഎസ് ജീവനക്കാരെ ഒഴിവാക്കുന്ന തരത്തിൽ കമ്പനിയുടെ 75 ശതമാനം പ്രവർത്തനങ്ങളും ഓട്ടോമേറ്റ് ചെയ്യുന്നതിനായി ആമസോണിന്‍റെ റോബോട്ടിക്‌സ് ടീം പ്രവർത്തിക്കുന്നതായി ആന്തരിക രേഖകള്‍ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് കണ്ടെത്തിയതായി അവകാശപ്പെടുന്ന രേഖകള്‍ അപൂര്‍ണമാണ് എന്നാണ് ആമസോണ്‍ വൃത്തങ്ങളുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്