ഒരു പണിയും ഇല്ലാതെ ഏത് നേരവും ഫേസ്ബുക്കില്‍ സമയം കളയുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ഇനി വരുമാനവും ലഭിക്കും. അതിന് ഫേസ്ബുക്ക് നിങ്ങളെ സഹായിക്കുമെന്നാണ് മെറ്റ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രാദേശിക തലത്തില്‍ ജോലി കണ്ടെത്താന്‍ സഹായിക്കുന്ന ജോബ്സ് ഫീച്ചര്‍ ഫേസ്ബുക്കില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.
ഫേസ്ബുക്ക് വഴി യുവാക്കള്‍ക്ക് ജോലി അവസരങ്ങള്‍ കണ്ടെത്താന്‍ അനുവദിക്കുന്ന ലിങ്ക്ഡ്ഇന്‍ പോലുള്ള ഫീച്ചറാണിത്. ആദ്യമായി മെറ്റ ഈ ഫീച്ചര്‍ അവതരിപ്പിച്ചത് 2017 ല്‍ ആണ്. എന്നാലിത് 2023 ല്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഇത് വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.
18 വയസിന് മുകളിലുള്ള ഉപയോക്താക്കള്‍ക്ക് റസ്റ്റോറന്റുകളിലോ സ്ഥാപനങ്ങളിലോ ബിസിനസുകളിലോ ജോലി കണ്ടെത്താന്‍ ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചറിലൂടെ ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്സിലെ ഒരു സമര്‍പ്പിത ടാബ് വഴിയോ ഗ്രൂപ്പുകളിലോ പേജുകളിലോ തൊഴിലുടമകള്‍ക്ക് തൊഴിലവസരങ്ങള്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയും.
ഫേസ്ബുക്ക് നിര്‍ദേശിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് വേണം ജോലി ഒഴിവുകള്‍ പോസ്റ്റ് ചെയ്യാന്‍. വിവേചനപരമായ കണ്ടന്റുകള്‍, ലൈംഗികത കലര്‍ന്ന ഉള്ളടക്കങ്ങള്‍, തട്ടിപ്പുകള്‍ പ്രേത്സാഹിപ്പിക്കുന്ന ജോലികള്‍ എന്നിവ പോസ്റ്റ് ചെയ്യാന്‍ കഴിയില്ല. നിലവില്‍ ഈ ജോബ്സ് ഫീച്ചര്‍ യുഎസില്‍ മാത്രമേ ലഭ്യമാകൂ.
ഫേസ്ബുക്കിലെ ജോലികള്‍
ജോബ്സ് ഫീച്ചറിന്റെ സഹായത്തോടെ ആദ്യമായി സ്ഥിരം ജോലിയോ പാര്‍ട്ട് ടൈം ജോലിയോ അന്വേഷിക്കുന്ന ഉപയോക്താക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി കണ്ടെത്താനും അപേക്ഷിക്കാനും കഴിയും. മാര്‍ക്കറ്റ്‌പ്ലെയ്സില്‍ ഉപയോക്താക്കള്‍ക്ക് ജോലികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന ഒരു പ്രത്യേക ടാബ് നല്‍കിയിട്ടുണ്ട്. കൂടാതെ നല്‍കിയിരിക്കുന്ന സബ് ടാബുകള്‍ ഉപയോഗിച്ച് തൊഴിലിന്റെ വിഭാഗം, ദൂരം, തരം എന്നിവ അടിസ്ഥാനമാക്കി ജോലികള്‍ കൂടുതല്‍ ഫില്‍ട്ടര്‍ ചെയ്യാനും തരംതിരിക്കാനും കഴിയുന്നതാണ്.
ലിങ്ക്ഡ്ഇന്‍ പോലുള്ള ഫീച്ചറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഫീച്ചറിനുണ്ടായിരുന്ന പോരായ്മകളാണ് ഇത് നിര്‍ത്തലാക്കാന്‍ കാരണമായത്. സൗജന്യ ടൂളുകള്‍ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന പരസ്യങ്ങളിലേക്കുള്ള മാറ്റം, ഡാറ്റ സ്വകാര്യത, പരസ്യ ടാര്‍ഗെറ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണ വെല്ലുവിളികളാണ് മെറ്റ ഈ ഫീച്ചര്‍ നിര്‍ത്തലാക്കാന്‍ കാരണമായത്. പ്ലാറ്റ്ഫോം കൂടുതല്‍ ലളിതമാക്കാനുള്ള ശ്രമങ്ങളും ഈ ഫീച്ചര്‍ നിര്‍ത്തലാക്കുന്നതില്‍ ഒരു പങ്കു വഹിച്ചിരിക്കാം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എങ്ങനെ ജോലി കണ്ടെത്താം?
ഫേസ്ബുക്കിലെ ജോബ്സ് ഫീച്ചര്‍ ഉപയോഗിച്ച് സ്ഥിരമായ ജോലികള്‍ അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലികള്‍ കണ്ടെത്തുന്നതിനുള്ള ചില വിദ്യകള്‍ ഇതാ:
തൊഴിലുടമകളുമായി നേരിട്ട് ബന്ധപ്പെടുക: ജോലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നതിനോ അഭിമുഖങ്ങള്‍ നടത്തുന്നതിനോ തൊഴിലന്വേഷകര്‍ മെസഞ്ചര്‍ വഴി തൊഴിലുടമകളെ ബന്ധപ്പെടുക.
ഗവേഷണം നടത്തുക: അവരുടെ ഫേസ്ബുക്ക് പേജുകള്‍ പരിശോധിച്ച് സാധ്യതയുള്ള തൊഴിലുടമകളെക്കുറിച്ച് കൂടുതലറിയുക.
ജോലി തെരയല്‍ കസ്റ്റമൈസ് ചെയ്യുക : അനുയോജ്യമായത് തിരഞ്ഞെടുക്കുക
വ്യക്തിഗതമാക്കിയ ശുപാര്‍ശകള്‍: തൊഴിലന്വേഷകന്റെ ബ്രൗസിംഗ് ഹിസ്റ്ററി അടിസ്ഥാനമാക്കി തൊഴില്‍ അവസരങ്ങള്‍ ഫേസ്ബുക്ക് ഹൈലൈറ്റ് ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്