ചന്ദ്രനിലും ചൊവ്വയിലും മനുഷ്യന്‍ സ്ഥിരമായി താമസിക്കുക എന്ന ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്വപ്നത്തിന് ജീവന്‍ വെയ്ക്കുന്നു. ഗ്രഹാന്തര റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ പതിനൊന്നാം വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചതോടെയാണ് മസ്‌കിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നത്. സ്പേസ് എക്സിന്റെ കൂറ്റന്‍ സ്‌പേസ്ഷിപ്പ് റോക്കറ്റ് തിങ്കളാഴ്ചയാണ് ടെക്സസിന്റെ ആകാശത്തിലൂടെ വിജയകരമായി പറന്നുയര്‍ന്നത്. ഗ്രീന്‍വിച്ച് സമയം 6.25 നായിരുന്നു വിക്ഷേപണം.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ അയക്കാന്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്സ് കമ്പനി തയാറാക്കുന്ന ബഹിരാകാശ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും ഭാരമേറിയതും കരുത്തേറിയതുമായ സ്റ്റാര്‍ഷിപ്പ് 2025 ലെ അഞ്ചാമത്തെ പരീക്ഷണമാണ് പൂര്‍ത്തിയാക്കിയത്. സ്റ്റാര്‍ഷിപ്പ് ബഹിരാകാശത്തിലൂടെയുള്ള സഞ്ചാര പാത രേഖപ്പെടുത്തി. ഒരു മണിക്കൂറോളം ഭൗമാന്തരീക്ഷത്തില്‍ സ്‌പേസ് എക്സിന്റെ സ്‌പേസ്ഷിപ്പ് പറന്നിരുന്നു. തുടര്‍ന്ന് സൂപ്പര്‍ ഹെവി എന്നറിയപ്പെട്ടിരുന്ന സ്പേസ്ഷിപ്പിന്റെ റോക്കറ്റ് ബൂസ്റ്റര്‍ ആസൂത്രണം ചെയ്തത് പോലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു.
ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റ് 'മാമോത്ത്' സ്റ്റാര്‍ഷിപ്പിനെ ബഹിരാകാശയാത്രികരെ ചന്ദ്രനില്‍ നിന്ന് തിരികെ എത്തിക്കാനുള്ള ശ്രമങ്ങളില്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതായി നാസ വ്യക്തമാക്കിയിരുന്നു. വിക്ഷേപണം വളരെയധികം ദൃശ്യപരമാണെന്ന് എലോണ്‍ മസ്‌ക് വിക്ഷേപണത്തിന് മുമ്പ് വെബ്കാസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ഷിപ്പ് പരീക്ഷണങ്ങളില്‍ അവസാനത്തെതാകും തിങ്കളാഴ്ചത്തെ വിക്ഷേപണമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അടുത്ത പരീക്ഷണത്തില്‍ പുതിയ മോഡല്‍ അവതരിപ്പിക്കുമെന്നും സ്പേസ് എക്സ് പറഞ്ഞു.
മനുഷ്യരെ ചന്ദ്രനിലേയ്ക്ക് അയക്കുക എന്നതാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ 'ആര്‍ട്ടെമിസ്' എന്ന പ്രോഗ്രാമിന്റെ ലക്ഷ്യം. 2030 ആകുമ്പോഴേക്കും ചൈന തങ്ങളുടെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി തയാറാകുമെന്നും പറഞ്ഞിരുന്നു. മുന്‍ സ്റ്റാര്‍ഷിപ്പ് പരീക്ഷണങ്ങളില്‍ സ്‌ഫോടനങ്ങള്‍ (പൊട്ടിത്തെറി) ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ നടന്നിട്ടുള്ളതായി സ്പേസ് എക്സ് ചൂണ്ടിക്കാട്ടി.
മസ്‌കിന്റെ സ്വപ്നം
ഭൂമി വിട്ട് ചന്ദ്രനിലും ചൊവ്വയിലും മനുഷ്യന്‍ സ്ഥിരമായി താമസിക്കുക എന്ന മസ്‌കിന്റെ സ്വപ്നത്തിന് ജീവന്‍ നല്‍കുന്നതാണ് ഈ പരീക്ഷണ വിജയം. ഏകദേശം 20 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ പത്തു ലക്ഷം മനുഷ്യരെ പാര്‍പ്പിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക വീടുകള്‍ നിര്‍മിക്കാനും മസ്‌ക് പദ്ധതിയിടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്