ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമനായ ഓപ്പൺഎഐയും ചിപ്പ് നിർമ്മാതാക്കളായ എഎംഡിയും കൈകോർക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി കമ്പനികൾ കോടിക്കണക്കിന് ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ ഗ്രാഫിക്സ് ചിപ്പുകൾ എഎംഡി നൽകും. ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയുടെ പ്രധാന എതിരാളിയാണ് എഎംഡി.
കരാര്‍ അനുസരിച്ച് 6ഗിഗാ വാട്ട് കംപ്യൂട്ടിങ് ശേഷിക്ക് ആവശ്യമായ വരുന്ന എഎംഡി ചിപ്പുകള്‍ ഓപ്പണ്‍ എഐ വാങ്ങും. എംഎഡിയുടെ ശക്തിയേറിയ ഗ്രാഫിക് ചിപ്പായ MI450 അടുത്തവര്‍ഷം മുതല്‍ എത്തും. നേരിട്ടോ ക്ലൗഡ് കംപ്യൂട്ടിങ് പങ്കാളികള്‍ വഴിയോ ആവും ചിപ്പുകള്‍ വാങ്ങുക. 1 ഗിഗാവാട്ട് വരുന്ന ആദ്യ ബാച്ച് ചിപ്പുകള്‍ 2026 രണ്ടാം പാദത്തോടെ വിന്യസിക്കും.
കരാറിന്റെ ഭാഗമായി എഎംഡിയില്‍ പത്ത് ശതമാനം ഓഹരി സ്വന്തമാക്കാനും ഓപ്പണ്‍ എഐക്ക് സാധിക്കും. കരാറിന് പിന്നാലെ വിപണിയില്‍ എഎംഡിയുടെ ഓഹരിയില്‍ 24% വര്‍ധനവുണ്ടായി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പരമാവധി സാധ്യതകള്‍ കണ്ടെത്താനും പ്രയോഗത്തില്‍ കൊണ്ടുവരാനും എഎംഡിയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ഈ അതിശക്തമായ ഡാറ്റാ സെന്ററിന്റെ സഹായത്തോടെ ഓപ്പണ്‍ എഐയ്ക്ക് സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്