ഓൺലൈൻ എൻസൈക്ലോപീഡിയ പ്ലാറ്റ്‌ഫോമായ വിക്കിപീഡിയ വായനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് നേരിടുന്നതായി റിപ്പോർട്ട്.
പേജ് വ്യൂസ് വർഷം തോറും 8 ശതമാനം കുറഞ്ഞതായി വിക്കിമീഡിയ ഫൗണ്ടേഷൻ പറയുന്നു. AI സെർച്ച് ടൂളുകളുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും വർദ്ധിച്ചുവരുന്ന സ്വാധീനമാണ് ഇതിന് കാരണമെന്ന് റിപ്പോർട്ട് പറയുന്നു.
മാറിക്കൊണ്ടിരിക്കുന്ന ഇന്റർനെറ്റ് ട്രെൻഡുകളും വർദ്ധിച്ചുവരുന്ന ബോട്ട് ട്രാഫിക്കും ആളുകൾ വിവരങ്ങൾ ആക്‌സസ് ചെയ്യുന്ന രീതിയെ മാറ്റിയിട്ടുണ്ടെന്ന് ഒക്ടോബർ 17 ന് പുറത്തിറക്കിയ ഒരു ബ്ലോഗ് പോസ്റ്റിൽ ഫൗണ്ടേഷൻ പറഞ്ഞു.
അതേസമയം, പ്രായം കുറഞ്ഞ ഉപയോക്താക്കൾ ഓപ്പൺ വെബിനേക്കാൾ ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകളെ കൂടുതലായി ആശ്രയിക്കുന്നു. ഇതൊക്കെയാണെങ്കിലും എഐ, ഭാഷാ മോഡലുകൾ (LLMs) എന്നിവയ്‌ക്കുള്ള ഏറ്റവും വിശ്വസനീയമായ ഡാറ്റാ ഉറവിടമായി വിക്കിപീഡിയ തുടരുന്നു.
വെബ്‌സൈറ്റിലേക്കുള്ള സന്ദർശനങ്ങൾ കുറയുന്നത് വളണ്ടിയർ കമ്യൂണിറ്റിയെയും അവരുടെ സംഭാവനകളെയും ബാധിക്കുമെന്ന് വിക്കിപീഡിയ ഫൗണ്ടേഷൻ പറയുന്നു. വിക്കിപീഡിയയുടെ നിഷ്‍പക്ഷത, വിശ്വാസ്യത, സുതാര്യത എന്നിവ നിലനിർത്തുന്ന ആളുകളാണ് ഇവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്