കാലിഫോർണിയ: കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ ഐഫോൺ എയർ, അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ ആയിരുന്നു.
എന്നാൽ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഐഫോൺ എയറിന്റെ വിൽപ്പനയിൽ കമ്പനി അത്ര സന്തുഷ്ടരല്ല എന്നാണ്. വിൽപ്പന ദുർബലമായതിനാൽ ആപ്പിൾ ഐഫോൺ എയറിന്റെ ഉത്പാദനം കുറയ്ക്കാൻ തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകൾ.
പ്രതീക്ഷിച്ചതിലും കുറഞ്ഞ ഡിമാൻഡ് കാരണം ആപ്പിൾ ഈ വർഷം ഐഫോൺ എയറിന്റെ ഉത്പാദനം ഏകദേശം 1 ദശലക്ഷം യൂണിറ്റ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജപ്പാനിലെ മിസുഹോ സെക്യൂരിറ്റീസിനെ ഉദ്ധരിച്ച് ദി എലെക് റിപ്പോർട്ട് ചെയ്യുന്നു.
ആപ്പിള്‍ ഐഫോണ്‍ എയര്‍ അവതരിപ്പിച്ചപ്പോള്‍ അത് വലിയ ആഗോള വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണായ ഐഫോണ്‍ എയറിന് 5.6 എംഎം മാത്രമായിരുന്നു കനം. 6.5 ഇഞ്ച് പ്രോമോഷൻ 120 ഹെര്‍ട്‌സ് സൂപ്പർ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലേ, എ19 പ്രോ ചിപ്, 2x ടെലിഫോട്ടോ പിന്തുണയുള്ള 48 എംപി സിംഗിൾ റിയർ ക്യാമറ, 18 എംപി സെൽഫി ക്യാമറ, 40 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് എന്നിവയായിരുന്നു ഐഫോണ്‍ എയറിന്‍റെ പ്രധാന സവിശേഷതകള്‍.
256 ജിബി അടിസ്ഥാന സ്റ്റോറേജ് വേരിയന്‍റിന് 1,19,900 രൂപയായിരുന്നു വിലത്തുടക്കം. എന്നാല്‍ വളരെ നേർത്ത രൂപകൽപ്പനയും ഫ്ലാഗ്ഷിപ്പ് ലെവൽ സവിശേഷതകളും ഉണ്ടായിരുന്നിട്ടും ഐഫോൺ എയറിന് ശക്തമായ വിൽപ്പന കൈവരിക്കാൻ കഴിയുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്