ആമസോൺ ക്ലൗഡ് സർവീസ് പണിമുടക്കി; സ്‌നാപ്ചാറ്റ്, പ്രൈം വീഡിയോ ഉൾപ്പെടെ നിശ്ചലം 

OCTOBER 20, 2025, 6:16 AM

വാഷിങ്ടൺ: ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സർവീസസിൽ (എഡബ്ല്യുഎസ്) തകരാർ. തിങ്കളാഴ്ച തടസങ്ങൾ നേരിട്ടതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ബിസിനസുകളും ജനപ്രിയ വെബ്‌സൈറ്റുകളും ആപ്പുകളും ആക്‌സസ് ചെയ്യാൻ പാടുപെട്ടു. 

ഫോർട്ട്‌നൈറ്റ്, സ്‌നാപ്ചാറ്റ്, റോബിൻഹുഡ്, കോയിൻബേസ്, റോബ്‌ലോക്സ്, വെൻമോ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളുടെ സേവനങ്ങളെ സാങ്കേതിക തകരാർ ബാധിച്ചു.എച്ച്എംആർസിയും മറ്റ് നിരവധി പൊതു സേവനങ്ങളും ഉൾപ്പെടുന്ന സർക്കാരിന്റെ ഗേറ്റ്‌വേ ലോഗിൻ സേവനത്തെ ബ്ലാക്ക്ഔട്ട് ബാധിച്ചു. എച്ച്എംആർസിയിലോ മറ്റ് സർക്കാർ സേവനങ്ങളിലോ ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ “Sorry, there is a problem with the service. Try again later.” എന്ന സന്ദേശം ലഭിക്കുകയായിരുന്നു.

ഔട്ട്‌ജേജ് ട്രാക്കർ ഡൗൺഡിറ്റക്ടറിന്റെ കണക്കനുസരിച്ച് പ്രാദേശിക സമയം പുലർച്ചെ 3.44 ഓടെ 5,800-ലധികം ഉപയോക്താക്കൾ എഡബ്ല്യുഎസിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം ആമസോൺ. കോമിൽ മാത്രം ഏകദേശം 14,000-ത്തിലധികം പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 

vachakam
vachakam
vachakam

തകരാർ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായും ചില സേവനങ്ങൾ വീണ്ടെടുത്തതായും എഡബ്ല്യുഎസ് അറിയിച്ചു. വടക്കൻ വിർജീനിയയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാറ്റാ ഹബ്ബുകളിൽ ഒന്നാണ് എഡബ്ല്യുഎസ്. തകരാർ സംഭവിച്ചതിന്റെ മൂല കാരണം കണ്ടെത്തിയതായി കമ്പനി അറിയിച്ചു.

ആമസോൺ. കോം, പ്രൈം വീഡിയോ, അലക്, ഫോർട്ട്‌നൈറ്റ്, റോബ്‌ലോക്സ്, ക്ലാഷ് റോയൽ, ക്ലാഷ് ഓഫ് ക്ലാൻസ്, റെയിൻബോ സിക്സ് സീജ്, പബ്ജി ബാറ്റിൽഗ്രൗണ്ട്സ്, വേഡിൽ, സ്നാപ്ചാറ്റ്, സിഗ്നൽ, കാൻവ, ഡുവോലിംഗോ, ക്രഞ്ചൈറോൾ, ഗുഡ്‌റീഡ്‌സ്, കോയിൻബേസ്, റോബിൻഹുഡ്, വെൻമോ, ചൈം, ലിഫ്റ്റ്, കോളേജ്ബോർഡ്, വെരിസോൺ, മക്ഡൊണാൾഡ്സ് ആപ്പ്, ദി ന്യൂയോർക്ക് ടൈംസ്, ലൈഫ്360, ആപ്പിൾ ടിവി, പെർപ്ലെക്സിറ്റി എഐ എന്നിവ പ്രവർത്തന രഹിതമായതായും കമ്പനി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam