ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കാൻ സ്നാപ്ചാറ്റിൽ ഇനി പണം നൽകണം

OCTOBER 6, 2025, 10:50 PM

ജനപ്രിയ ഫോട്ടോ ഷെയറിംഗ് ആപ്പായ സ്നാപ്ചാറ്റ് ഇനി മുതൽ ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കുന്നതിന് പണം ഈടാക്കും. 2016 ൽ ആരംഭിച്ചതിനുശേഷം, ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം സ്നാപ്ചാറ്റിൽ ഉണ്ട്.

എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, അഞ്ച് ജിഗാബൈറ്റിൽ കൂടുതലാണെങ്കിൽ സ്നാപ്ചാറ്റ് ഉപയോക്താക്കൾ അവരുടെ സ്നാപ്പ് സ്റ്റോറേജ് സംഭരിക്കുന്നതിന് ഒരു നിശ്ചിത തുക നൽകേണ്ടിവരും.

സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ ഉപയോക്താക്കളിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേദമാണ് ഈ മാറ്റത്തിനെതിരെ ഉണ്ടാവുന്നത്. 24 മണിക്കൂർ നേരത്തേക്ക് കാണാൻ കഴിയുന്ന ഉപയോക്താക്കൾ ഷെയർ ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും എല്ലാ കാലത്തേക്കും സേവ് ചെയ്ത് സൂക്ഷിക്കാൻ സഹായിക്കുന്ന ഫീച്ചറാണ് മെമ്മറീസ്. ഒരു ട്രില്യണിലധികം മെമ്മറികൾ സാനാപ്ചാറ്റ് ഇങ്ങനെ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അഞ്ച് ജിബിക്ക് മുകളിൽ സ്നാപ് സ്റ്റോറേജ് സൂക്ഷിക്കുന്നവർ ഇനി മുതൽ ഗൂഗിൾ ക്ലൗഡിനോ ഐക്ലൗഡിനോ പണം നൽകുന്നതു പോലെ സ്നാപ്ചാറ്റിനും പണം നൽകേണ്ടി വരും. 

നിലവിലെ റിപ്പോർട്ടുകളനുസരിച്ച് 100 GBയുടെ വില പ്രതിമാസം 1.99 യു.എസ് ഡോളർ, ഏകദേശം 165 രൂപ. അതേസമയം 256 GBയുടെ വില പ്രതിമാസം 330 രൂപ എന്നിങ്ങനെയാകും.

നിലവിൽ സ്നാപ്ചാറ്റ് 12 മാസത്തെ താൽക്കാലിക മെമ്മറി സ്റ്റോറേജ് നൽകുന്നുണ്ട്. ഇതിനു ശേഷം ഉപയോക്താക്കൾ അപ്ഗ്രേഡ് ചെയ്തില്ലെങ്കിൽ മെമ്മറി ടാബിൽ നിന്ന് ഡാറ്റ മായ്ക്കപ്പെടും. 900 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള മെസ്സേജിങ്ങ് പ്ലാറ്റ്ഫോമാണ് സ്നാപ്ചാറ്റ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam