ഇന്ത്യയിലെ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വന്‍ മുന്നേറ്റത്തിനൊരുങ്ങുകയാണ് ഗൂഗിള്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ആദ്യത്തെ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബ് സ്ഥാപിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. ഇതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.25 ലക്ഷം കോടി) നിക്ഷേപിക്കുന്നതായും ഗൂഗിള്‍ വ്യക്തമാക്കി.
പുതിയ എഐ ഹബ്ബിന് ശക്തമായ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, ഡാറ്റാ സെന്റര്‍ ശേഷി, വലിയ തോതിലുള്ള ഊര്‍ജ്ജ സ്രോതസ്സുകള്‍, വികസിപ്പിച്ച ഫൈബര്‍-ഒപ്റ്റിക് നെറ്റ്വര്‍ക്ക് എന്നിവ എല്ലാം ഒരിടത്ത് സംയോജിപ്പിക്കാനാകും. ഇത് ഇന്ത്യയിലെ ഗൂഗിളിന്റെ സേവനങ്ങള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനപ്പെടും. ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്ററും ഗ്രീന്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചറും ഉള്‍ക്കൊള്ളുന്നതാണ് വിശാഖപട്ടണത്ത് വരാനിരിക്കുന്ന എഐ ഹബ്ബ്.
ഗൂഗിള്‍ പറയുന്നതനുസരിച്ച്, ഈ ഹബില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഡാറ്റ സെന്റര്‍ കാമ്പസും ഉണ്ടാകും. ഇതിലൂടെ ഗിഗാവാട്ട് തോതില്‍ കംപ്യൂട്ട് ശേഷി വര്‍ധിപ്പിച്ച് ഇന്ത്യയിലും ലോകത്തുമുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകും. അദാനികണക്സ്, എയര്‍ടെല്‍ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ പദ്ധതി നടപ്പാക്കുക. ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ വര്‍ക്ക്സ്പെയ്സ്, യൂട്യൂബ് തുടങ്ങിയ ഗൂഗിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പവര്‍ നല്‍കാന്‍ ഉപയോഗിക്കുന്ന അതേ നൂതന ഇന്‍ഫ്രാസ്ട്രക്ചര്‍ ഇതിലും ഉണ്ടായിരിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
പുതിയ ഡാറ്റാ സെന്റര്‍ പ്രവര്‍ത്തനക്ഷമമായാല്‍, അത് ഗൂഗിളിന്റെ 12 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആഗോള എഐ ഡാറ്റാ സെന്റര്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമാകും. ഗൂഗിളിന്റെ ബെംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ ഗവേഷണ-വികസന കേന്ദ്രങ്ങളില്‍ വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ എഐ ഹബ്ബില്‍ ഉപയോഗപ്പെടുത്തും. പുതിയ എഐ ഹബ്ബ് ബിസിനസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഉയര്‍ന്ന പ്രകടന ശേഷിയുള്ള, കുറഞ്ഞ ലാറ്റന്‍സി ഉള്ള സേവനങ്ങള്‍ നല്‍കും. ഈ സേവനങ്ങള്‍ ഉപയോഗിച്ച് കമ്പനികള്‍ക്ക് സ്വന്തമായി എഐ സൊല്യൂഷനുകള്‍ വികസിപ്പിക്കാനും വ്യാപിപ്പിക്കാനും കഴിയും. അതുപോലെ, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും, എഐ മേഖലയില്‍ ഇന്ത്യയെ ആഗോളതലത്തില്‍ മുന്നിലെത്തിക്കാനും ഇതുമൂലം സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്