ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ നോർത്തേൺ അയർലാൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ജർമനി വിജയം നേടി. ഈ വിജയത്തോടെ നാല് തവണ ലോകകപ്പ് ജേതാക്കളായ ജർമ്മനി ഗ്രൂപ്പ് എയിൽ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി.
ജർമനിക്കായി നിക്ക് വോൾട്ടെമേഡ് ആണ് വലകുലുക്കിയത്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റാണ് ജർമനിക്കുള്ളത്. മറ്റൊരു ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ ഐസ്‌ലാൻഡ് സമനിലയിൽ തളച്ചു.
ഐസ്‌ലാൻഡിനുവേണ്ടി വിക്ടർ പാൽസൺ, ക്രിസ്റ്റ്യൻ ഹിലിൻസൺ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ക്രിസ്റ്റഫർ എൻകുങ്കു, ജീൻ ഫിലിപ്പ് എന്നിവർ ഗോൾ നേടി. ഈ സമനിലയോടെ, നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റോടെ ഫ്രാൻസ് നിലവിൽ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്