ഐ.പി.എൽ 2026 പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരാകും?

MAY 24, 2026, 3:47 AM

ഐ.പി.എൽ 2026 സീസണിൽ ഇന്ന് രാജസ്ഥാൻ റോയൽസിന് നിർണായക മത്സരം. മുംബൈ ഇന്ത്യൻസിനെതിരെ മിന്നും ജയം നേടി പ്ലേ ഓഫ് ഉറപ്പിക്കലാകും റോയൽസിന്റെ ലക്ഷ്യം. വൈകിട്ട് 3.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി ഏഴരയ്ക്ക് ആരംഭിക്കുന്ന രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈഡൻ ഗാർഡൻസിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.

പ്ലേ ഓഫിന് അരികെ നിന്ന് തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റതാണ് രാജസ്ഥാൻ റോയൽസിന് തിരിച്ചടിയായത്. ലക്‌നൗ സൂപ്പർ ജയന്റ്‌സിന് എതിരെ 220 റൺസ് പിന്തുടർന്ന് ജയിച്ചതിന്റെ ആവേശത്തിലാകും ടീം ഇന്നിറങ്ങുക. 13 മത്സരങ്ങളിൽ നിന്ന് 579 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് വൈബിലാണ് ടീം പ്രതീക്ഷ. വൈഭവും ബുമ്രയും വീണ്ടും നേർക്കുനേരെത്തുന്നത് ഐ.പി.എല്ലിലെ ഹൈമൊമന്റാകുമെന്നുറപ്പ്. വൈഭവിനൊപ്പം യശസ്വി ജയ്‌സ്വാളും ധ്രുവ് ജൂറെലുമടക്കം തിളങ്ങിയാലേ രാജസ്ഥാൻ അനായാസം ജയിക്കൂ. സ്ഥിരം ക്യാപ്ടൻ റിയാൻ പരാഗും രവീന്ദ്ര ജഡേജയും ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ്. പരാഗ് കളിച്ചില്ലെങ്കിൽ ജയ്‌സ്വാൾ നായകനാകും.

അതേസമയം, മുംബൈ ഇന്ത്യൻസാവട്ടേ ശരിക്കൊരു പ്ലെയിങ് ഇലവനെ പോലും കണ്ടെത്താനാകാതെ പരുങ്ങലിലാണ്. 24 താരങ്ങളാണ് സീസണിൽ ഇതുവരെ മുംബൈയ്ക്കായി കളത്തിലിറങ്ങിയത്. രോഹിത് ശർമ്മയും സൂര്യകുമാർ യാദവും തിലക് വർമ്മയുമടക്കം ബിഗ് ഗണ്ണുകളുള്ള ടീമിലെ ആരും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നിലില്ല. ബോളിങ്ങിലും ആദ്യ പത്തിൽ മുംബൈ താരങ്ങളില്ല. കംപ്ലീറ്റ് ഫ്‌ളോപ്പ് സീസണൊടുവിൽ ആരാധകർക്ക് എന്തെങ്കിലും സന്തോഷം കൊടുക്കുക എന്ന ലക്ഷ്യത്തോടെയാകും മുംബൈ ഇന്നിറങ്ങുകയെന്നുറപ്പ്. നേർക്കുനേർ ഏറ്റുമുട്ടിയ 32 മത്സരങ്ങളിൽ 16ൽ മുംബൈ ജയിച്ചപ്പോൾ രാജസ്ഥാൻ 15 ജയവുമായി തൊട്ടുപിന്നിലുണ്ട്. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാനായിരുന്നു ജയം. പകരംവീട്ടി റോയൽസിനെയും പിടിച്ച് പുറത്തിടുമോ മുംബൈ, അതോ വൺ ഫാമിലിയെ കരയിച്ച് റോയലായി പ്ലേ ഓഫിലെത്തുമോ രാജസ്ഥാനെന്ന് കാത്തിരുന്ന് കാണാം.

vachakam
vachakam
vachakam

പ്ലേ ഓഫിലെ നാലാം ടീം ആരാകും?

പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളാണ് പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനായി മത്സരരംഗത്തുള്ളത്. മുംബൈയ്‌ക്കെതിരെ ഇന്ന് ജയിച്ചാൽ രാജസ്ഥാൻ 16 പോയിന്റുകളുമായി പ്ലേ ഓഫിലെത്തും. രണ്ടാം മത്സരത്തിൽ ഡൽഹിയെ 77 റൺസിനെങ്കിലും തോൽപിച്ചാലെ പഞ്ചാബിനെ മറികടന്ന് കൊൽക്കത്ത പ്ലേ ഓഫിലെത്തൂ. എന്നാൽ, കൊൽക്കത്തയും രാജസ്ഥാനും തോറ്റാൽ പഞ്ചാബ് ഈസിയായി പ്ലേ ഓഫിലെത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam