ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഐ.പി.എല്ലിൽ നിന്ന് വിരമിച്ചേക്കുമെന്ന് അഭ്യൂഹം. 2026 ഐ.പി.എൽ സീസണിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ.സി.ബി) ടീമുമായി പുതിയ വാണിജ്യ കരാർ പുതുക്കാൻ കോഹ്ലി വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
ഇതോടെയാണ് താരം ഐ.പി.എൽ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായത്.
എങ്കിലും, ഈ റിപ്പോർട്ടുകളോട് വിരാട് കോഹ്ലിയോ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം 18 വർഷത്തെ കാത്തിരിപ്പിന് ശേഷം വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ആർ.സി.ബി ഐ.പി.എൽ കിരീടം സ്വന്തമാക്കിയിരുന്നു.
ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം വിരാട് കോഹ്ലിയാണ്. 267 മത്സരങ്ങളിൽ നിന്ന് 39 ശരാശരിയിൽ 8661 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. എട്ട് സെഞ്ചുറികളും 63 അർധസെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് വിരാട് കളിക്കുന്നത്. നേരത്തെ ടെസ്റ്റ്, ടി20 ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്ന് അദ്ദേഹം വിരമിച്ചിരുന്നു. അടുത്തിടെ വരാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്ലി ഇന്ത്യൻ ടീമിന്റെ ഭാഗമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്