ഇത്തവണത്തെ ഐ.സി.സി ടി20 ലോകകപ്പിൽ ഒടുവിൽ യു.എസ്.എയും കന്നി വിജയം കൊയ്തിരിക്കുകയാണ്. ഇറ്റലി, യുഎഇ തുടങ്ങിയ കുഞ്ഞൻ ടീമുകൾക്കു പിന്നാലെയാണ് മറ്റൊരു അസോസിയേറ്റ് ടീമായ യുഎസ്എയെും വിജയക്കൊടി പാറിച്ചത്.
ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മൽസരത്തിൽ നെതർലാൻഡ്‌സിനെ 93 റൺസിനാണ് യു.എസ്.എ തുരത്തയിയത്.
ഇതു തീർച്ചയായും ഒരു സർപ്രൈസ് ഫലം കൂടിയാണ്. കാരണം മുമ്പൊരിക്കലും ടി20യിൽ ഡച്ച് പടയെ വീഴ്ത്താൻ അവർക്കായിട്ടില്ല. എന്നാൽ ലോകകപ്പിന്റെ വലിയ വേദിയിൽ യു.എസ്.എ ചരിത്രം തിരുത്തിയിരിക്കുകയാണ്.
ഓറഞ്ച് പടയെ അവർ അക്ഷരാർഥത്തിൽ വാരിക്കളയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട യു.എസ്.എ ടീം ആറു വിക്കറ്റിനു 196 റൺസെന്ന വലിയ ടോട്ടൽ പടുത്തുയർത്തിയപ്പോൾ തന്നെ ഡച്ച് ടീം പരുങ്ങലിലായി.
പൊരുതാൻ പോലും അനുവദിക്കാതെയാണ് ഉജ്ജ്വല ബൗളിങിലൂടെ അവരെ യു.എസ്.എ ടീം വരിഞ്ഞുകെട്ടിയത്. വെറും 15.5 ഓവറിൽ 103 റൺസിന് നെതലാൻഡ്‌സ് ഓൾഔട്ടാവുകയും ചെയ്തു. യു.എസ്.എയുടെ ഈ വിജയം കാരണം ഏറ്റവും സന്തോഷിക്കുക ഇന്ത്യയും പാകിസ്താനുമാണ്. എന്തുകൊണ്ടെന്നറിയാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുംബൈ ഇന്ത്യൻസിൽ പുതിയ താരം; പരിക്കേറ്റ അഥർവ്വയ്ക്ക് പകരം കൃഷ് ഭഗത് ടീമിലെത്തി
ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരു
ഫിഫ ലോകകപ്പ് വേദികളിൽ അപ്രതീക്ഷിത മാറ്റം; സ്പെയിനും ഉറുഗ്വേയും നേർക്കുനേർ, സൗദി അറേബ്യയ്ക്ക്
ഏഷ്യൻ കപ്പ് ഫുട്ബോൾ നറുക്കെടുപ്പ് മെയ് ഒൻപതിന്; പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വൈകിയ പ്രഖ്യാപനം