ചിലിയിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ അമേരിക്കയെ കീഴടക്കി മൊറോക്കോ സെമിയിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ചിലി അമേരിക്കയെ തകർത്തത്. മറ്റൊരു മത്സരത്തിൽ നോർവേയെ പരാജയപ്പെടുത്തി ഫ്രാൻസും സെമി ബെർത്ത് ഉറപ്പിച്ചു.
മത്സരത്തിൽ 73 ശതമാനത്തോളം പൊസെഷൻ ഉണ്ടായിട്ടും ആഫ്രിക്കൻ ടീമിനെതിരെ ഗോൾ കണ്ടെത്താൻ യുഎസിനായില്ല. പ്രതിരോധത്തിൽ വന്ന പിഴവുകളാണ് തോൽവിയിലേക്ക് നയിച്ചത്. തുടർച്ചയായി അഞ്ചാം തവണയാണ് അമേരിക്ക ക്വാർട്ടറിൽ പരാജയപ്പെടുന്നത്. ആദ്യ പകുതിയിൽ ഫവദ് സഹൗനിയിലൂടെയാണ് മൊറോക്കോ ലീഡ് എടുത്തത്. കോൾ കാംപെലിലൂടെ സമനില പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി അടിച്ചുകൂട്ടി മൊറോക്കോ കളി സീൽ ചെയ്തു.
നോർവെയെ 2-1നാണ് ഫ്രാൻസ് കീഴടക്കിയത്. സൈമൺ ബോബ്രേയാണ് (19,37) ഗോൾനേടിയത്. റാസ്മസ് ഹോൾട്ടണിലൂടെ (83) നോർവേ ഒരു ഗോൾ മടക്കിയെങ്കിലും അവസാന മിനിറ്റുകളിൽ ഗോൾവഴങ്ങാതെ പിടിച്ചുനിന്ന ഫ്രാൻസ് ലോകകപ്പിന്റെ സെമി പ്രവേശനം ഉറപ്പാക്കി. ഒക്ടോബർ 16ന് നടക്കുന്ന സെമിഫൈനലിൽ മൊറോക്കോ ഫ്രാൻസിനെയും അർജന്റീന കൊളംബിയയെയും നേരിടും. ഒക്ടോബർ 20നാണ് ഫൈനൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്