ഓസ്‌ട്രേലിയൻ ടീമിനെ ആശങ്കയിലാഴ്ത്തി സ്‌റ്റോയിനിസിന്റെ പരിക്ക്

FEBRUARY 14, 2026, 2:45 AM

ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ നേരിട്ട നാണംകെട്ട പരാജയത്തിനു പിന്നാലെ ഓസ്‌ട്രേലിയൻ ടീമിനെ ആശങ്കയിലാഴ്ത്തി ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിന്റെ പരിക്ക്.വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ 23 റൺസിനാണ് തകർത്തത്.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.സ്വന്തം ഓവറിൽ പന്ത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സ്റ്റോയിനിസിന്റെ കൈവിരലിന് പരിക്കേറ്റത്. കടുത്ത വേദനയെത്തുടർന്ന് ഉടൻ തന്നെ അദ്ദേഹം കളം വിട്ടിരുന്നു. ആ ഓവറിലെ അവസാന പന്ത് എറിഞ്ഞത് കാമറൂൺ ഗ്രീൻ ആയിരുന്നു.

പിന്നീട് ഏഴാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും 4 പന്തിൽ 6 റൺസ് എടുക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. സ്റ്റോയിനിസിന്റെ പരിക്ക് ഗൗരവകരമാണോ എന്ന് മെഡിക്കൽ സംഘം പരിശോധിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ മാത്രമേ കൂടുതൽ വ്യക്തത വരൂ എന്നും സഹതാരം മാത്യു റെൻഷോ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam