ബാങ്കോക്ക് : തായ്‌ലാൻഡ് ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് ഇന്ത്യൻ താരങ്ങളായ പി.വി സിന്ധുവും ലക്ഷ്യ സെന്നും.
വനിതാ സിംഗിൾസിൽ സിന്ധു പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിന്റെ അമേലി ഷൂൾസിനെ 21-13, 21-15നാണ് കീഴടക്കിയത്. വെറും 28 മിനിട്ടുകൊണ്ടായിരുന്നു സിന്ധുവിന്റെ ജയം.
ക്വാർട്ടറിൽ ജാപ്പനീസ് താരം അകാനെ യമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.
ലക്ഷ്യ പ്രീ ക്വാർട്ടറിൽ ചൈനയുടെ ഷു ഷ്വാൻ ചെന്നിനെ 21-12, 21-13നാണ് കീഴടക്കിയത്.
ഡബിൾസിൽ സാത്വിക്‌സായ്‌രാജ് റാൻകിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
