രാജസ്ഥാൻ ടീം എല്ലാ സീസണിലും ഇത്തരം മണ്ടത്തരങ്ങൾ കാട്ടാറുണ്ട്: റോബിൻ ഉത്തപ്പ

APRIL 14, 2024, 2:47 PM

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ബൗളിംഗ് ഓൾ റൗണ്ടറായ തനുഷ് കൊടിയാനെ ഓപ്പണറാക്കിയ രാജസ്ഥാൻ റോയൽസിന്റെ നീക്കത്തിനെതിരെ തുറന്നടിച്ച് മുൻ താരം റോബിൻ ഉത്തപ്പ.

രാജസ്ഥാൻ കരുത്തുറ്റ ടീമാണെങ്കിലും എല്ലാ സീസണിലും അവർ ഇതുപോലുള്ള വലിയ മണ്ടത്തരങ്ങൾ കാട്ടാറുണ്ടെന്നും ഇതിൽ നിന്നെങ്കിലും അവർ പഠിച്ചാൽ മതിയെന്നും മത്സരശേഷം ഉത്തപ്പ പറഞ്ഞു.

എല്ലാവരെയും അമ്പരപ്പിക്കാനാണ് അവരിത് ചെയ്യുന്നതെന്നാണ് ഞാൻ കരുതുന്നത്. യശസ്വിക്കൊപ്പം തനുഷ് ഓപ്പൺ ചെയ്യാൻ വരുന്നത് കണ്ട് കമന്ററി ബോക്‌സിലിരുന്ന ഞാൻ ശരിക്കും അമ്പരന്നു. എന്ത് ലോജിക്കാണ് ഇതിന് പിന്നിലുള്ളതെന്ന് എനിക്ക് മനസിലാവുന്നില്ല. അവരുടെ പതിവ് കളി പുറത്തെടുത്താൽ തന്നെ പോയന്റ് പട്ടികയിൽ ഒന്നാമതെത്താനാവും. ഇത്തരം ആന മണ്ടത്തരങ്ങൾ ചെയ്യാതിരുന്നാൽ മാത്രം മതി. പക്ഷെ എല്ലാ സീസണിലും അവർ ഇത്തരത്തിലുള്ള എന്തെങ്കിലും അബദ്ധങ്ങൾ കാട്ടും. ആദ്യ ഐപിഎൽ മത്സരം കളിക്കുന്ന ഒരു യുവതാരത്തെ നേരെ ഓപ്പണിംഗിനായി പറഞ്ഞയക്കുകയെന്നത് ഇതിന് മുമ്പൊരിക്കലും താൻ കണ്ടിട്ടില്ലെന്നും ഉത്തപ്പ പറഞ്ഞു.

vachakam
vachakam
vachakam

ഓപ്പണർ ജോസ് ബട്‌ലർ പരിക്കുമൂലം കളിക്കാതിരുന്നതോടെയാണ് രഞ്ജി ട്രോഫിയിൽ മുംബൈക്കായി തിളങ്ങിയ തനുഷ് കൊടിയാൻ രാജസ്ഥാന്റെ പ്ലേയിംഗ് ഇലവനിലെത്തിയത്. രഞ്ജി ട്രോഫിയിൽ പത്താം നമ്പറിലിറങ്ങി മുംബൈക്കായി സെഞ്ചുറി അടിച്ച് തനുഷ് റെക്കോർഡിട്ടിരുന്നു.

ബട്‌ലറുടെ അഭാവത്തിൽ സാധാരണ മൂന്നാം നമ്പറിലിറങ്ങാറുള്ള സഞ്ജു ഇന്നലെ ഇംപാക്ട് സബ്ബായി കളിച്ച യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമെന്ന് എല്ലാവരും കരുതിയിരിക്കെയാണ് കൊടിയാൻ ഓപ്പൺ ചെയ്യാനായി എത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam