പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തിനിടെ അച്ചടക്ക ലംഘനം നടത്തിയതിനു മുംബൈ ഇന്ത്യൻ ബാറ്റിങ് കോച്ച് കെയ്‌റോൺ പൊള്ളാർഡിന് ശിക്ഷ. ഫോർത്ത് അമ്പയർക്കെതിരെ അധിക്ഷേപകരമായ പദപ്രയോഗം നടത്തിയതിനു പൊള്ളാർഡിനു പിഴ ശിക്ഷ ചുമത്തി.
മാച്ച് ഫീസിന്റെ 15 ശതമാനം പൊള്ളാർഡ് പിഴയൊടുക്കണം. ഒരു ഡിമെറിന്റ് പോയിന്റും താരത്തിനു ശിക്ഷയുണ്ട്. ഐ.പി.എൽ കോഡ് ഓഫ് കണ്ടന്റ് ആർട്ടിക്കിൾ 2.3ന്റെ ലംഘനമാണ് കണ്ടെത്തിയത്.
മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യുന്നതിനിടെ 19-ാം ഓവറിലാണ് സംഭവം. കുറ്റം പൊള്ളാർഡ് സമ്മതിച്ചതോടെയാണ് താരത്തിനു 15 ശതമാനം പിഴ ചുമത്തിയത്. മൽസരത്തിൽ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ കൂടുതൽ സങ്കീർണമാക്കിയാണ് മുംബൈ ഇന്ത്യൻസ് വിജയം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ് അവരെ ആറ് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. മുംബൈ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ 19.5 ഓവറിൽ 205 റൺസ് അടിച്ച് ജയം തൊട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
