മെക്‌സിക്കോയുടെ മുൻ ദേശീയ താരം ഒമർ ബ്രാവോ 17കാരിയെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടണം. കേസുമായി ബന്ധപ്പെട്ട 45കാരനായ ബ്രാവോയെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. താരം വിചാരണ നേരിടണമെന്ന് ജഡ്ജി വ്യക്തമാക്കി. അഞ്ചു മുതൽ 10 വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബ്രാവോ ചെയ്തതെന്നാണ് റിപോർട്ട്.
ബ്രാവോ തന്റെ കാമുകിയുടെ മകളെയാണ് പീഡിപ്പിച്ചത്. മെക്‌സിക്കോയിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ തീവ്രത കൂടിയതാണെങ്കിൽ വിചാരണയ്ക്ക് മുമ്പ് തന്നെ ആറ് മാസത്തോളം തടങ്കൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ബ്രാവോ ഇത്തരത്തിൽ ശിക്ഷിക്കപ്പെടുമെന്നാണ് റിപോർട്ട്.
മെക്‌സിക്കൻ ദേശീയ ടീമിനായി 66 മൽസരങ്ങളിൽ നിന്ന് 15 ഗോളുകൾ താരം നേടിയിട്ടുണ്ട്. 2006 ലോകകപ്പിലും 2004 ഒളിംപിക്‌സിലും താരം കളിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്