അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ 2029ലെ വനിതാ ഏകദിന ലോകകപ്പിൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ അംഗീകാരം നൽകി. നിലവിലെ എട്ട് ടീമുകളിൽ നിന്ന് പത്ത് ടീമുകളായാണ് ലോകകപ്പ് വിപുലീകരിക്കുന്നത്. ഇന്ത്യ തങ്ങളുടെ ആദ്യത്തെ വനിതാ ലോകകപ്പ് കിരീടം നേടിയ 2025ലെ ടൂർണമെന്റിന്റെ റെക്കോർഡ് വിജയത്തിന് പിന്നാലെയാണ് ഐ.സി.സി.യുടെ ഈ തീരുമാനം.
വനിതാ ക്രിക്കറ്റിന്റെ ആഗോള വളർച്ചയോടുള്ള ഐ.സി.സി.യുടെ വർദ്ധിച്ചുവരുന്ന പ്രതിബദ്ധതയുടെ സൂചനയാണിത്. പുതിയ ലോകകപ്പിൽ 48 മത്സരങ്ങൾ ഉണ്ടാകും, ഇത് ഈ വർഷം നടന്ന 31 മത്സരങ്ങളിൽ നിന്നുള്ള വലിയ കുതിച്ചുചാട്ടമാണ്.
ഐ.സി.സി.യുടെ പത്രക്കുറിപ്പ് അനുസരിച്ച്, 2025ലെ ടൂർണമെന്റ് കാണാൻ 3 ലക്ഷത്തിലധികം ആരാധകർ നേരിട്ട് എത്തി. ഇത് വനിതാ ക്രിക്കറ്റ് ഇവന്റുകളിൽ ഒരു പുതിയ റെക്കോർഡാണ്. കൂടാതെ, ടെലിവിഷൻ, ഡിജിറ്റൽ കാഴ്ചക്കാരുടെ എണ്ണം ആഗോളതലത്തിൽ കുതിച്ചുയർന്നു, പ്രത്യേകിച്ചും ഇന്ത്യയിൽ. ഇവിടെ ഏകദേശം 50 കോടി ആളുകളാണ് മത്സരം കണ്ടത്. വനിതാ ട്വന്റി 20 ലോകകപ്പും അടുത്ത വർഷം 12 ടീമുകളായി വിപുലീകരിക്കുന്നുണ്ട്്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
