അഭിഷേക് വെറുമൊരു സ്ലോഗറാണെന്ന് പരിഹസിച്ച് മുഹമ്മദ് ആമിർ

FEBRUARY 14, 2026, 2:42 AM

ഞായറാഴ്ച കൊളംബോയിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് മുമ്പ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ്മയെ പരിഹസിച്ച് മുൻ പാക് പേസർ മുഹമ്മദ് ആമിർ.അഭിഷേകിന് സാങ്കേതികമികവില്ലെന്നും വെറുമൊരു സ്ലോഗറാണ് അഭിഷേകെന്നും ഒരു പാകിസ്ഥാനി ടിവി ഷോയിൽ സംസാരിക്കവെ ആമിർ പറഞ്ഞു. ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള താരമാണ് അഭിഷേക് എന്നതൊന്നും തനിക്കൊരു പ്രശ്‌നമല്ലെന്നും ആമിർ വ്യക്തമാക്കി.

അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് ശൈലിയിൽ ഒട്ടും സ്ഥിരതയില്ലെന്ന് ആമിർ പറഞ്ഞു. അഭിഷേക് ശർമ്മ ഒരു സ്ലോഗർ മാത്രമാണ്. എല്ലാ പന്തും അടിച്ചു പറത്താനാണ് അവൻ നോക്കുന്നത്. പന്ത് കണക്ട് ആയാൽ റൺസ് കിട്ടും, ഇല്ലെങ്കിൽ പുറത്താകാനുള്ള സാധ്യത വളരെ കൂടുതലാണ്. എട്ട് ഇന്നിംഗ്‌സ് കളിച്ചാൽ ഒന്നിൽ മാത്രമായിരിക്കും അവൻ സ്‌കോർ ചെയ്യുന്നത്. ബാക്കിയുള്ളവയിൽ 10, 15, 20 എന്നിങ്ങനെയാകും സമ്പാദ്യം. ഒട്ടും സാങ്കേതികമികവില്ലാത്ത ബാറ്ററാണ് അഭിഷേക്. ഇത് തന്റെ സത്യസന്ധമായ അഭിപ്രായമാണെന്നും ആമിർ പറഞ്ഞു.

അഭിഷേകിനെ എളുപ്പത്തിൽ പുറത്താക്കാനാവുമെന്നും ആമിർ പറഞ്ഞു. ഡീപ് കവർ പൊസിഷനിൽ ഫീൽഡറെ നിർത്തി ബോഡിയിലേക്ക് പന്തെറിയുകയോ സ്ലോവർ ബോളുകൾ പരീക്ഷിക്കുകയോ ചെയ്താൽ അഭിഷേക് കുടുങ്ങുമെന്നാണ് ആമിർ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യക്കായി തകർപ്പൻ ഫോമിലാണ് അഭിഷേക്. 200 സ്‌ട്രൈക്ക് റേറ്റിൽ 1,297 റൺസാണ് അഭിഷേക് ഇന്ത്യൻ കുപ്പായത്തിൽ അടിച്ചുകൂട്ടിയത്. നിലവിൽ ഐസിസി റാങ്കിംഗിൽ ഒന്നാം നമ്പർ ബാറ്റർ കൂടിയാണ് അഭിഷേക്.

vachakam
vachakam
vachakam

ബൗളർമാർ തനിക്കെതിരെ സ്ലോവർ ബോളുകൾ പ്രയോഗിക്കുമെന്ന് തനിക്കറിയാമെന്ന് അഭിഷേക് നേരത്തെ വ്യക്തമാക്കിയിരുന്നു. ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്ക് പിന്നാലെ താരം പറഞ്ഞത് ഇങ്ങനെ. ലോകകപ്പിൽ ബൗളർമാർ തനിക്ക് കൂടുതൽ വേഗത നൽകില്ലെന്ന് തനിക്കറിയാമെന്നും. കഅതിനാൽ അത്തരം സാഹചര്യങ്ങൾക്കായി താൻ പരിശീലിക്കുന്നുണ്ടെന്നുമായിരുന്നു അഭിഷേകിന്റെ വാക്കുകൾ.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ അഭിഷേക് ഗോൾഡൻ ഡക്കായിരുന്നു. പിന്നാലെ കടുത്ത പനിയും വയറിലെ അണുബാധയും മൂലം അഭിഷേകിന് നമീബിയക്കെതിരായ മത്സരത്തിൽ കളിക്കാനായിരുന്നില്ല. അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസണാണ് നമീബിയക്കെതരെ ഓപ്പൺ ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam