ലോകകപ്പില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഫ്രാന്‍സ് സെമിയില്‍. തുടർച്ചയായ മൂന്നാം സെമിഫൈനലിനാണ് ഫ്രാൻസ് യോഗ്യത നേടിയത്. ഗോൾ നേട്ടതോടെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ കിലിയന്‍ എംബപ്പെ അര്‍ജന്റീനയുടെ ലയണല്‍ മെസിയെ മറികടന്നു.
ഇക്കുറി ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് സെമി ഫൈനല്‍ യോഗ്യത നേടിയത്. 13 ഗോൾ ശ്രമങ്ങൾ കണ്ട ആദ്യ പകുതിയിൽ ഫ്രാൻസ് മുന്നേറ്റത്തെ തടഞ്ഞത് മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനോയുടെ തകർപ്പൻ സേവുകളും ക്രോസ് ബാറുകളുമായിരുന്നു. അതിനിടെ ലഭിച്ച പെനാൽറ്റിയിലൂടെ മുന്നിലെത്താനുള്ള സുവർണാവസരം എംബപ്പെ നഷ്ടപ്പെടുത്തുകയും ചെയ്തു.
ആദ്യ പകുതിയിൽ മൊറോക്കോയുടെ രക്ഷകനായ യാസിൻ ബോനോയ്ക്ക് രണ്ടാം പകുതിയിൽ ഫ്രഞ്ച് ആക്രമണങ്ങളെ തടുക്കാനായില്ല. പെനാൽറ്റി നഷ്ടപ്പെടുത്തിയതിൻ്റെ പ്രായച്ഛിത്തമെന്നോണം 60ാം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ എംബപ്പെ ഫ്രാൻസിന് ലീഡ് സമ്മാനിച്ചു.
മൊറോക്കോയുടെ ഞെട്ടൽ മാറും മുൻപേ ഫ്രഞ്ച് നിര വീണ്ടും ആക്രമിച്ചു. ഇത്തവണ ഊഴം ഉസ്മാൻ ഡെംബലെയുടേത്. യാസിൻ ബോനോയ്ക്ക് അവസരം നൽകാതെ ഡെംബലെ പന്ത് അനായാസം വലയിലെത്തിച്ചു.
ക്വാർട്ടറിലും സ്കോര്‍ ചെയ്തതോടെ എംബപ്പെയുടെ ഗോൾ നേട്ടം എട്ടായി. മെസിയെ മറികടന്ന് ഗോൾഡൻ ബൂട്ട് മത്സരത്തിലും ഫ്രഞ്ച് താരം ഒന്നാമതെത്തി. ലോകകപ്പിലെ ആകെ ഗോൾനേട്ടം 20 ആക്കി ഉയർത്താനും എംബപ്പെക്കായി. സ്പെയിൻ-ബെൽജിയം മത്സര വിജയികളാകും സെമിയിൽ ഫ്രാൻസിന്റെ എതിരാളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
