ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പേസ് ബൗളർ മായങ്ക് യാദവ് തിരികെയെത്തി. താരത്തിന്റെ പരിക്ക് മാറി. താരം ഇന്നലെ മുതൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. അടുത്ത മത്സരം മുതൽ ലഖ്നൗ ടീമിൽ മായങ്ക് ഉണ്ടാകും. ഗുജറാത്തിനെതിരായ മത്സരത്തിൽ മായങ്കിന് പരിക്കേറ്റതിനാൽ ഡൽഹിക്കും കൊൽക്കത്തയ്ക്കുമെതിരായ മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു.
മായങ്ക് പരിശീലനത്തിൽ തിരിച്ചെത്തുന്നതിന്റെ വീഡിയോ ലഖ്നൗ പങ്കുവെച്ചു. മായങ്ക് ഇതുവരെ 3 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റ് നേടിയിട്ടുണ്ട്. ഏപ്രിൽ 19ന് ചെന്നൈയ്ക്കെതിരായാണ് ലഖ്നൗവിന്റെ അടുത്ത മത്സരം.
ഈ സീസണിൽ 156.7 എന്ന സ്പീഡിൽ പന്തെറിഞ്ഞ് ഏവരെയും ഞെട്ടിക്കാൻ മായങ്കിനായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്