പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാക്‌സ് ഡൗമാൻ

MAY 22, 2026, 7:09 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രതാളുകളിൽ പുതിയൊരു സുവർണ്ണ അധ്യായം കൂട്ടിചേർത്ത് ആഴ്‌സണലിന്റെ കൗമാര താരം മാക്‌സ് ഡൗമാൻ. പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡാണ് താരം ഇപ്പോൾ തന്റെ പേരിൽ കുറിച്ചിരിക്കുന്നത്.

വെറും 16 വയസും 139 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ഡൗമാൻ ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്. ആഴ്‌സണലിന്റെ സീനിയർ ടീമിനൊപ്പം കിരീടമുയർത്തിയതോടെ പ്രീമിയർ ലീഗിലെ പ്രായമേറിയ റെക്കോർഡുകളെല്ലാം ഈ മിഡ്ഫീൽഡർക്ക് മുന്നിൽ വഴിമാറി.

മുൻപും മാക്‌സ് നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന് റെക്കോർഡും മാക്‌സ് സ്വന്തമാക്കിയിട്ടുണ്ട്. എവർട്ടനെതിരെ ഇഞ്ചുറി ടൈമിലായിരുന്നു ആ ചരിത്ര ഗോൾ പിറന്നത്.

vachakam
vachakam
vachakam

21 വർഷം പഴക്കമുള്ള റെക്കോർഡാണ് സ്‌കൂൾ വിദ്യാർത്ഥിയായ ഡോവ്മാൻ അന്ന് തകർത്തത്. 15 വയസ്സും 308 ദിവസും പ്രായമുള്ളപ്പോൾ യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡും താരം സ്വന്തമാക്കിയിട്ടുണ്ട്.

ആഴ്‌സണലിന്റെ പ്രശസ്തമായ ഹെയ്ൽ എൻഡ് അക്കാദമിയിലൂടെ വളർന്നുവന്ന മാക്‌സ്, അണ്ടർ18 ടീമിൽ 13-ാം വയസ്സിൽ തന്നെ കളിച്ചുതുടങ്ങി. അണ്ടർ18 ലീഗിൽ വെറും 15 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയിട്ടുള്ള അദ്ദേഹം, മിഡ്ഫീൽഡിലും വിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഒരു അറ്റാക്കിംഗ് പ്ലെയറാണ്.

ഇംഗ്ലണ്ട് അണ്ടർ19 ടീമിലും അദ്ദേഹം ഇതിനകം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മിഖേൽ ആർട്ടെറ്റയുടെ കീഴിൽ ഗണ്ണേഴ്‌സ് 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിച്ച ചരിത്ര നിമിഷത്തിനൊപ്പമാണ് ഡൗമാന്റെ ഈ വ്യക്തിഗത നേട്ടവും ക്ലബിന് ഇരട്ടി മധുരമാകുന്നത്.

vachakam
vachakam
vachakam

ഭാവി ഫുട്‌ബോളിലെ വൻ പ്രതിഭയെന്ന് ഫുട്‌ബോൾ ലോകം വിലയിരുത്തുന്ന ഡൗമാന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലാവും ഈ കിരീടധാരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam