ജോ റൂട്ട് സെഞ്ചുറി അടിച്ചില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നഗ്നനായി നടക്കും: മാത്യു ഹെയ്ഡൻ

SEPTEMBER 13, 2025, 4:19 AM

നവംബറിൽ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിൽ ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ നഗ്‌നനായി നടക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ.

നവംബർ 21നാണ് അഞ്ച് മത്സര ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് പെർത്തിൽ തുടങ്ങുന്നത്. ഓസ്‌ട്രേലിയയിൽ ഇതുവരെ കളിച്ച 14 ടെസ്റ്റ് മത്സരങ്ങളിൽ ഒമ്പത് അർധസെഞ്ചുറികൾ അടക്കം 892 റൺസടിച്ചിട്ടുണ്ടെങ്കിലും ജോ റൂട്ടിന് ഓസീസ് മണ്ണിൽ ഇതുവരെ ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് ഇത്തവണയും ജോ റൂട്ട് സെഞ്ചുറി അടിച്ചില്ലെങ്കിൽ എംസിജിയിലൂടെ താൻ നഗ്‌നനായി നടക്കുമെന്ന് യുട്യൂബ് ചാനലായ ഓൾ ഓവർ ബാറിന് നൽകിയ അഭിമുഖത്തിൽ ഹെയ്ഡൻ പ്രഖ്യാപിച്ചത്. ഹെയ്ഡന്റെ പ്രഖ്യാപനത്തിന്റെ വീഡിയോ ചാനൽ പുറത്തുവിട്ടതോടെ ഹെയ്ഡന്റെ മകൾ ഗ്രേസ് ഹെയ്ഡൻ ഇതിന് താഴെ ജോ റൂട്ടിനോട് ദയവു ചെയ്ത് ഇത്തവണയെങ്കിലും സെഞ്ചുറി നേടണമെന്ന് കമന്റ് ചെയ്യുകയും ചെയ്തു.

vachakam
vachakam
vachakam

ഓസ്‌ട്രേലിയക്കെതിരെ ഇതുവരെ 34 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച ജോ റൂട്ട് 40.46 ശരാശരിയിൽ 18 അർധസെഞ്ചുറികളും നാലു സെഞ്ചുറികളും അടക്കം 2428 റൺസ് നേടിയിട്ടുണ്ട്. റൂട്ട് നേടിയ നാലു സെഞ്ചുറികളും ഇംഗ്ലണ്ടിൽ വെച്ചായിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മിന്നും ഫോമിലുള്ള ജോ റൂട്ട് ടെസ്റ്റ് റൺവേട്ടയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തിരുന്നു. 158 മത്സരങ്ങളിൽ നിന്ന് 13543 റൺസടിച്ച റൂട്ട് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റൺവേട്ടക്കാരിൽ സച്ചിൻ ടെൻഡുൽക്കർക്ക് (15921) മാത്രം പിന്നിലാണിപ്പോൾ. നിലവിലെ ഫോം തുടർന്നാൽ വൈകാതെ റൂട്ട് സച്ചിനെ മറികടക്കുമെന്നാണ് കരുതുന്നത്.

39 സെഞ്ചുറികളും ജോ റൂട്ടിന്റെ പേരിലുണ്ട്. 2021നുശേഷം കളിച്ച 61 മത്സരങ്ങളിൽ നിന്ന് 22 സെഞ്ചുറികളും 17 അർധസെഞ്ചുറികളും അടക്കം 56.63 ശരാശരിയിൽ 5720 റൺസാണ് റൂട്ട് അടിച്ചെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam